ADVERTISEMENT

ദുബായ് ∙ അൽഐൻ മേഖലയിൽ ഇടിയോടെ ശക്തമായ മഴ. ചിലയിടങ്ങളിൽ ആലിപ്പഴവർഷവുമുണ്ടായി. മുബാസറ, അൽസാ, നീമ, മലാഖിത് എന്നിവിടങ്ങളിൽ മഴ ശക്തമായിരുന്നു.

ഖതം അൽ ഷക്​ല, അൽ ദാഹിർ മേഖലകളിൽ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. വൈകിട്ടോടെ കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയോടെ മഴയെത്തി.

രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഇനിയുള്ള ദിവസങ്ങളിലും മഴ പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയെ തുടർന്നു പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടായി. വാഹന ഗതാഗതത്തെയും ബാധിച്ചു. വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർേദശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com