ADVERTISEMENT

അബുദാബി ∙ ദിവസേന ഒന്നിലേറെ തവണ ടോൾ ഗേറ്റ് കടക്കുന്നവർക്ക് ആശ്വാസമായി മാസാന്ത പദ്ധതി പ്രഖ്യാപിച്ചു. ഒരാളുടെയോ സ്ഥാപനത്തിന്‍റെയോ പേരിൽ റജിസ്റ്റർ ചെയ്ത ആദ്യ വാഹനത്തിന് 200 ദിർഹമാണ് ഒരു മാസത്തെ ടോൾ ഫീസ്. രണ്ടാമത്തെ വാഹനത്തിന് 150 ദിർഹമും മൂന്നാമത്തെ വാഹനത്തിന് 100 ദിർഹമും നൽകിയാൽ മതി.

സാധാരണ ഗതിയിൽ ഒരു ദിവസം ഈടാക്കുന്ന പരമാവധി 16 ദിർഹമാണ്. ഇതനുസരിച്ച് മാസത്തിൽ 480 ദിർഹം അടയ്ക്കുന്നതിന് പകരമാണ് എത്ര തവണ കടന്നാലും 200 ദിർഹം നൽകിയാൽ മതിയെന്ന് അധികൃതർ പ്രഖ്യാപിച്ചത്. ടോൾ വരുമ്പോൾ അധിക ചെലവു വരുന്നവർക്ക് മാസാന്ത പാക്കേജ് എടുത്താൽ പകുതിയിലേറെ തുക ലാഭിക്കാനാകും. 

പരീക്ഷണാടിസ്ഥാനത്തിൽ ഇന്നു ടോൾ പ്രവർത്തന സജ്ജമാകുമെങ്കിലും ജനുവരി 1 വരെ യാത്ര സൗജന്യമായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com