ADVERTISEMENT

വിനിക്സ്

ദുബായ് ∙ വൈക്കം നിവാസികളുടെ കൂട്ടായ്മയായ 'വിനിക്സ്' ഓണം- ഈദ് ആഘോഷം സംഘടിപ്പിച്ചു. ചലച്ചിത്ര താരം സാജു നവോദയ (പാഷാണം ഷാജി) ഉദ്ഘാടനം ചെയ്തു. വിനിക്സ് പ്രസിഡന്റ് എ.എസ്. മനോജ് അധ്യക്ഷത വഹിച്ചു. 

പ്രവാസി സംരംഭകരായ ബിബി ജോൺ, ടി.എസ്.ഉദയൻ, ഡി. മോഹൻദാസ്, ബോറിസ്, 'ഡാൻസേഷൻ അറേബ്യ' വിജയി അപൂർവ പ്രശാന്ത് കൈമൾ എന്നിവരെ ആദരിച്ചു.  മികച്ച വിജയം നേടിയ വർഷ ബാലസുബ്രഹ്മണ്യം, ദേവിക കൃഷ്ണ എന്നിവർക്ക് അവാർഡ് സമ്മാനിച്ചു. 

സെക്രട്ടറി റെജിമോൻ, ജനറൽ കൺവീനർ ഹരീഷ് വെട്ടുകുഴിയിൽ, എക്സിക്യൂട്ടീവ് അംഗം അനിൽകുമാർ, വൈസ് പ്രസിഡന്റ് എ.കെ. സെബാസ്റ്റ്യൻ, സജിമോൻ, പ്രദീപ് കുറുപ്പ്, സ്മിത ഹരീഷ് എന്നിവർ പ്രസംഗിച്ചു. കലാപരിപാടികളും ഉണ്ടായിരുന്നു. 

aroma-onam
അരോമ യുഎഇ ഓണാഘോഷം പ്രസിഡന്‍റ് അബ്ദുൽ അസീസ് മൊയ്തീൻ ഉദ്ഘാടനം ചെയ്യുന്നു.

അരോമ യുഎഇ

അബുദാബി ∙ ആലുവ നിവാസികളുടെ പ്രവാസി കൂട്ടായ്മയായ അരോമ യുഎഇ ഓണാഘോഷം സംഘടിപ്പിച്ചു. കലാസാംസ്കാരിക പരിപാടികളോടെ അരങ്ങേറിയ ആഘോഷം പ്രസിഡന്‍റ് അബ്ദുൽ അസീസ് മൊയ്തീൻ ഉദ്ഘാടനം ചെയ്തു. 

സംഘാടക സമിതി ജനറൽ കൺവീനർ സിദ്ദീഖ് മുഹമ്മദ്, വേൾഡ് കൺവീനർ അബൂബക്കർ, അബുദാബി പ്രസിഡന്‍റ് ബിനോഷ് ബാലകൃഷ്ണൻ, വനിതാ വിഭാഗം പ്രസിഡന്‍റ് താജ് ബീഗം, ട്രഷറർ കുഞ്ഞുമോൻ, അബുദാബി സെക്രട്ടറി നൗഫൽ എന്നിവർ പ്രസംഗിച്ചു.

anria-onam
അങ്കമാലി എൻആർഐ അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷം യുഎഇ എക്സ്ചേഞ്ച് മീഡിയ ഡയറക്ടർ മൊയ്‌തീൻകോയ ഉദ്ഘാടനം ചെയ്യുന്നു.

ആൻറിയ

അബുദാബി ∙ അങ്കമാലി എൻആർഐ അസോസിയേഷൻ (ആൻറിയ അബുദാബി) സംഘടിപ്പിച്ച ഓണാഘോഷം യുഎഇ എക്സ്ചേഞ്ച് മീഡിയ ഡയറക്ടർ മൊയ്‌തീൻകോയ ഉദ്ഘാടനം ചെയ്തു.

ആൻറിയ പ്രസിഡന്‍റ് നീന തോമസ്, സെക്രട്ടറി റോബിൻ തോമസ്, ട്രഷറർ റെജി ജോസ്, കൺവീനർ സുനിൽ മുട്ടത്തിൽ, ടിപി ഗംഗാധരൻ, സൂസന്ന ഡി നസ്രേത്ത്, എന്നിവർ പ്രസംഗിച്ചു.

പാവപ്പെട്ടവർക്കുള്ള വസ്ത്ര വിതരണ പദ്ധതിയായ പ്രതീക്ഷ സീസൺ 3, കുട്ടികളുടെ കയ്യെഴുത്ത് മാഗസിനായ അക്ഷരക്കൂട്ടം എന്നിവയുടെ ഉദ്ഘാടനവും നടന്നു. 

ഘോഷയാത്ര, സാംസ്കാരിക സമ്മേളനം എന്നിവയ്ക്കു പുറമേ അച്ചാർ ഉണ്ടാക്കൽ, വടം വലി മത്സരം എന്നിവയും ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com