ADVERTISEMENT

ദുബായ്∙ ട്രിപ്പോളി റോഡിൽ വേഗപരിധി ഉയർത്തി. എമിറേറ്റ്സ് റോഡ് മുതൽ നൊവ്ക്ഛോട്ട് സ്ട്രീറ്റ് വരെ ഇനി നൂറു കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാം. നേരത്തെ ഇവിടെ 80 കി.മി വേഗമേ അനുവദിച്ചിരുന്നുള്ളൂ. നൊവ്ക്ഛോട്ട് സ്ട്രീറ്റ് മുതൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് വരെയുള്ള ഭാഗത്ത് 90 കി.മി വേഗത്തിലും സഞ്ചരിക്കാം. നാളെ മുതൽ ഇതു പ്രാബല്യത്തിൽ വരുമെന്ന് ആർടിഎ അധികൃതർ അറിയിച്ചു.

ദുബായ് പൊലീസുമായി ചർച്ചകൾക്കു ശേഷമാണു പുതിയ തീരുമാനം. ട്രിപ്പോളി റോഡിൽ നഗരവൽകൃതമല്ലാത്ത പ്രദേശങ്ങളിലാണ് വേഗം നൂറു കിലോമീറ്റർ ആക്കിയത്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കും നൊവ്ക് ഛോട്ട് സ്ട്രീറ്റിലേക്കും കയറുന്ന ഇന്റർ ചേയ്ഞ്ചു ഭാഗത്തെല്ലാം 90 കി.മി യാണു വേഗപരിധി. ഗതാഗതം സുഗമമാക്കാനും നഗരത്തിലെ തിരക്ക് കുറയ്ക്കാനും ഉദ്ദേശിച്ചാണ് നടപടി. വേഗപരിധി ഉയർത്തിയതു സംബന്ധിച്ച ബോർഡുകൾ ഉടൻ സ്ഥാപിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com