ADVERTISEMENT

അബുദാബി ∙ ചാരപ്രവർത്തനത്തിന് യുവാവിനും യുവതിക്കും അബുദാബി ഫെഡറൽ അപ്പീൽ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. അയൽ രാജ്യത്തിന് വേണ്ടിയാണ് ഇവർ ചാരപ്രവൃത്തിയിലേർപ്പെട്ടത്.

ഗൾഫ് രാജ്യക്കാരനായ എഎൻഎ, ഇറാനിയൻ യുവതി എംഎംഎഫ് എന്നിവർക്കാണ് ശിക്ഷ. ഗൾഫ് രാജ്യക്കാരന് 750,000 ദിർഹം പിഴയും വിധിച്ചിട്ടുണ്ട്. യുവതിയെ ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്തും. കേസുമായി ബന്ധപ്പെട്ട ചെലവുകൾ പ്രതികൾ വഹിക്കണം.

ചാരപ്രവർത്തനത്തിന് ഇവർ ഉപയോഗിച്ച ഫൊട്ടോഗ്രഫി ഉപകരണം, മൊബൈൽ ഫോണുകൾ, കംപ്യുട്ടർ തുടങ്ങിയവയെല്ലാം കണ്ടെത്തിയിരുന്നു. എന്നാൽ, വിധി വന്ന് 30 ദിവസത്തിനകം ഇവർക്ക് ദേശീയ സുരക്ഷാ കോടതിയെ സമീപിക്കാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com