ADVERTISEMENT

ഷാർജ ∙ കുടുംബ  ബന്ധങ്ങൾ ശക്തമാകാൻ പ്രവാസ സമൂഹത്തിനിടയിൽ കൂട്ടായ്മകളും ആഘോഷങ്ങളും അനിവാര്യമാണെന്ന്  ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി. ജോൺസൺ പറഞ്ഞു. യുഎഇയിലെ ഉമയനല്ലൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് ഉമയനല്ലൂരിന്റെ പെരുന്നാൾ-ഓണാഘോഷ പരിപാടിയായ "പൂവിളി" ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഫ്രണ്ട്‌സ്  ഓഫ് ഉമയനല്ലൂർ പ്രസിഡന്റ് അഡ്വ. നജുമുദീൻ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ ജനറൽ സെക്രട്ടറി തൻസി ഹാഷിർ, പ്രോഗ്രാം കൺവീനർ നൗഷാദ് പുന്നവിള, കബീർ അഹമ്മദ്, മനോജ് ,സിദ്ദീഖ് കുഴിവേലിൽ, നിസാർ അണ്ടിവിള  എന്നിവർപ്രസംഗിച്ചു. നടി മീരാ നന്ദൻ മുഖ്യാഥിതി ആയിരുന്നു.

ഭാരതീയ ദളിത് സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവും അൽ അമീർ സ്കൂൾ ചെയർമാനുമായ എ.കെ. അബ്ദുൽ സലാം, രക്ഷാധികാരികളായ ഉണ്ണികൃഷ്ണൻ, പ്രകാശ് ശിവരാജൻ, എന്നിവർക്ക് നിസാർ സയ്ദ് പൊന്നാടയും ഉപഹാരവും നൽകി.

ടീനയും സംഘവും നൃത്തം, ആസിഫ് അലി സിദ്ദിഖും സംഘവും ഒപ്പന, ബിജു കുമാറും സംഘവും ചെണ്ട മേളം എന്നിവ അവതരിപ്പിച്ചു. തഹാനി ഹാഷിറിന്റെ സ്പോട് ഗെയിംസ്, വടം വലി  എന്നിവയുമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com