ADVERTISEMENT

അബുദാബി ∙ ബുധനാഴ്ച ആരംഭിക്കുന്ന 38–ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്യുന്ന യാത്രാ വിവരണം ‘മഞ്ഞുപാതകൾ തേൻഭരണികൾ-മാറുന്ന ലോകത്തെ മാറാത്ത കാഴ്ചകൾ’ എന്ന പുസ്തകത്തെക്കുറിച്ച് ഫൊട്ടോഗ്രഫർ കൂടിയായ എഴുത്തുകാരൻ ഇഖ്ബാൽ പള്ളം പറയുന്നു:    

യാത്ര ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടമല്ല, ജീവിതം നമ്മിൽ നിന്നും ഒളിച്ചോടാതിരിക്കാനുള്ള പോംവഴിയാകുന്നു. പ്രശസ്തമായ ഈ വാചകമാണ് ഞാനെന്നും എന്റെ യാത്രകളിൽ ഒാർക്കാറുള്ളത്. ഹൃദയം കൊണ്ടും കണ്ണുകൾ കൊണ്ടുമാണ് ഈ പുസ്തകം യാത്രയുടെ കഥകൾ പറയുന്നത്. കൂടാതെ, യാത്രയുടെ ആസൂത്രണം ചെയ്യുന്നതു മുതൽ യാത്രയിലുടനീളം ഉപകാരപ്രദമാകുന്ന നിരവധി കാര്യങ്ങൾ പങ്കുവയ്ക്കുന്നതിലൂടെ മറ്റു സഞ്ചാരികൾക്ക് പ്രചോദനമേകുന്നു. യാത്രാവിവരണത്തിന്റെ സാമ്പ്രദായിക ശൈലിയിൽ നിന്നും വേറിട്ട് നിൽക്കുന്നതാണ് ഈ പുസ്തകമെന്നാണ് പ്രമുഖ സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര തന്റെ അവതാരികയിൽ അഭിപ്രായപ്പെട്ടത്.

പുസ്തകത്തിലെ ക്യു ആർ കോഡുകളിലൂടെ വിഡിയോകളിലേയ്ക്കും എത്തിച്ചേരാം. ഞാൻ തന്നെ പകർത്തിയ ചിത്രങ്ങൾ വായനക്കാർക്ക് യാത്രാനുഭവം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ദുബായ് കേന്ദ്രീകരിച്ചുള്ള വൈറ്റ് ക്രോ ക്രീയേറ്റീവ് കൺസൾറ്റന്റ്സ് വളരെ ആകർഷകമായ രീതിയിൽ ഡിസൈൻ ചെയ്തിട്ടുള്ള ഈ പുസ്തകം നിങ്ങളിലേക്കെത്തിക്കുന്നത് പത്തായം ബുക്ക്സാണ് .

പുസ്തകം: മഞ്ഞുപാതകൾ തേൻഭരണികൾ-മാറുന്ന ലോകത്തെ മാറാത്ത കാഴ്ചകൾ

ഗ്രന്ഥകർത്താവ്: ഇഖ്ബാൽ പള്ളം

പ്രസാധകർ: പത്തായം ബുക്ക്സ്

ഡിസൈനർ: വൈറ്റ് ക്രോ ക്രീയേറ്റീവ് കൺസൾറ്റന്റ്സ്

'പുസ്തകപ്രകാശം'; നിങ്ങൾക്കും അയക്കാം

ഇൗ മാസം 30 ന് ആരംഭിക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്യുന്ന മലയാള പുസ്തകങ്ങളെ പരിചയപ്പെടുന്ന പംക്തിയാണ്– പുസ്തകപ്രകാശം. ഇപ്രാവശ്യം പുസ്തക പ്രകാശനത്തിന് തയാറായവർ തങ്ങളുടെ പുസ്തകത്തിന്റെ മുഖചിത്രവും എഴുത്തുകാരന്റെ/കാരിയുടെ പടവും പുസ്തക പരിചയക്കുറിപ്പിനോടൊപ്പം അയക്കുക. ഇ–മെയിൽ: myspecnewsstories@gmail.com.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com