ADVERTISEMENT

ദുബായ് ∙ യുഎഇയുടെ കിഴക്കൻ മേഖലകളിലും ഒമാനിലും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യത. മൂടൽ മഞ്ഞും പ്രതീക്ഷിക്കാം. അടുത്തയാഴ്ച യുഎഇയിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. 

7 അടി വരെ ഉയരത്തിൽ തിരകൾ രൂപം കൊള്ളുമെന്നതിനാൽ കടലിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നു ദുബായ് പൊലീസ് മുന്നറിയിപ്പു നൽകി. 

ഒറ്റയ്ക്കു കടലിൽ ഇറങ്ങുകയോ വിജന തീരങ്ങളിൽ പോകുകയോ അരുത്. മൂടൽഞ്ഞിനു സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചു. 

ഒമനിലെ വുസ്ത, തെക്കൻ ഷാർഖിയ മേഖലകളിൽ 2 ദിവസത്തിനകം കനത്ത മഴയ്ക്കു സാധ്യതയുണ്ട്. യുഎഇയുടെ എല്ലാ ഭാഗങ്ങളിലും അടുത്തയാഴ്ച മഴ പ്രതീക്ഷിക്കാം. 

അതേസമയം, മഹ ചുഴലിക്കാറ്റ് അറേബ്യൻ മേഖലയ്ക്കു ഭീഷണിയാകില്ലെന്നാണു റിപ്പോർട്ട്. അബുദാബിയുടെ പടി‌‌ഞ്ഞാറൻ മേഖലയായ മദീനത് സായിദിൽ ഇന്നലെ പുലർച്ചെ ശക്തമായ മൂടൽമഞ്ഞ് അനുഭവപ്പെട്ടു. 

ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പുകളും റോഡുകളിലെ ഇലക്ട്രോണിക് ബോർഡുകളിൽ വരുന്ന നിർദേശങ്ങളും ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com