ADVERTISEMENT

ദോഹ ∙ വെള്ളിയാഴ്ച മുതൽ അടുത്ത വാരാന്ത്യം അവസാനം വരെ രാജ്യത്ത് അസ്ഥിര കാലാവസ്ഥയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

മേഖലയിലുണ്ടാകുന്ന ന്യൂനമർദത്തിന്റെ ഫലമായാണ് കാലാവസ്ഥ അസ്ഥിരപ്പെടുന്നത്. നേരിയ ചാറ്റൽ മഴയും ചിലയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ആകാശം മേഘാവൃതമായിരിക്കും. 

കാറ്റിന്റെ വേഗം മണിക്കൂറിൽ 30 മൈലിൽ അധികമായിരിക്കും. ദൂരക്കാഴ്ച 2 കിലോമീറ്ററോളം കുറയാനും സാധ്യതയുണ്ട്. തിരമാല 10 അടിവരെ ഉയരാം. ജനങ്ങൾ ജാഗ്രത പാലിക്കണം. കടലിൽ പോകുന്നത് ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.

കാലാവസ്ഥ സംബന്ധിച്ച വിവരങ്ങൾ യഥാസമയം വകുപ്പിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ അറിയാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com