ADVERTISEMENT

ഷാർജ ∙ വാർദ്ധക്യത്തിന്റെ ചവുട്ടുപടികൾ കയറിത്തുടങ്ങുമ്പോഴും  തങ്ങളുടെ മനസ്സ് നിത്യയൗവനത്തിൽ തന്നെയാണെന്ന് തെളിയിച്ച് ഒരു കൂട്ടം വയോധികർ കൃഷിക്കളത്തിലിറങ്ങിയത് ശ്രദ്ധേയമായി. ഗിന്നസ് ജേതാവ് സുധീഷ് ഗുരുവായൂരിന്റെ ഷാർജയിലെ വീട്ടുവളപ്പിൽ കേരളപ്പിറവിയോടനുബന്ധിച്ച് നടന്ന ഞാറു നടീൽ പരിപാടിക്കാണ് 60 വയസ്സ് പിന്നിട്ട ഇരുപത്തിയഞ്ചോളം മുത്തശ്ശന്മാരും മുത്തശ്ശികളുമെത്തിയത്.

വാർദ്ധക്യത്തിലേക്ക് കാലെടുത്തുവയ്ക്കുന്നവർക്ക്  സ്വാന്തനവും സ്നേഹത്തിന്റെ തലോടലും കൊടുക്കാൻ പുതുതലമുറ മറക്കരുതെന്ന സന്ദേശത്തോടു കൂടിയാണ് ഈ വർഷത്തെ ഞാറ്ു നടീൽ പരിപാടി ആഘോഷിച്ചതെന്ന് സുധീഷ് ഗുരുവായൂർ പറഞ്ഞു. 85 വയസ്സുള്ള ഗംഗാധരൻ നായർ ചുറു ചുറുക്കോടെ ഞാറുനടുന്നത് കണ്ടാൽ യുവതലമുറ അതിശയിച്ചുപോകും. 70 വയസ്സായ ജോസേട്ടനും ഉത്സാഹത്തോടെയാണ് പങ്കെടുത്തത്. നാട്ടിൽ പോലും ഇക്കാലത്ത് കാണാത്ത കാഴ്ചയാണ് ഷാർജയിൽ കാണാനും ചെയ്യാനും പറ്റിയതെന്ന് അദ്ദേഹം പറയുന്നു. യുഎഇയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടേറെ കുടുംബങ്ങൾ ഞാറുനടീലിൽ പങ്കെടുത്തു.

തൃത്താല എംഎൽഎ വി. ടി. ബൽറാം ഉദ്ഘാടനം ചെയ്തു. ഷാർജയിലെ കൊച്ചു കേരളമാണ് ഇതെന്നും മരുഭൂമിയിലെ വേറിട്ട അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി. ജോൺസൻ അധ്യക്ഷത വഹിച്ചു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com