ADVERTISEMENT

ഷാർജ∙ ഒരിക്കലും അവസാനിക്കാത്ത മത്സരത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന ഒരു ഓട്ടക്കാരനാണ് താനെന്ന് ഇന്ത്യൻ യുവപ്രതിഭ രാജ് ഷമാനി. ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാജയഭീതി മൂലമാണ് നമ്മൾ പല മഹത്തായ കാര്യങ്ങൾ ചെയ്യാൻ മുതിരാതെ ഇരിക്കുന്നത്. തെറ്റുകൾ സംഭവിക്കുമെന്ന ഭയം മൂലം നാം ഒന്നിനും ഇറങ്ങിപ്പുറപ്പെടുന്നില്ല. ഈ മനോഭാവം മാറ്റിയാലേ നമുക്ക് നേട്ടങ്ങളുണ്ടാക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

മറ്റുള്ളവർ എന്ത് കരുതുമെന്ന ഭീതിയാൽ നാം നമ്മുടെ കഴിവുകളെ ഉപയോഗിക്കുന്നില്ല. തെറ്റുകൾ വരുത്താൻ നാം നമ്മെത്തന്നെ അനുവദിക്കണം. എങ്കിൽ മാത്രമേ നമുക്ക് വിജയിക്കാനാകുകയുള്ളൂ. പുതിയ കാര്യങ്ങൾ പുതിയ ശൈലിയിൽ ചെയ്തുനോക്കുന്നതിനാണ് തനിക്ക് താത്പര്യമെന്ന് രാജ് ഷമാനി പറഞ്ഞു. 

ആ ശ്രമങ്ങൾ താത്കാലികമായി പരാജയപ്പെട്ടേക്കാമെങ്കിലും, പഴയ കാര്യങ്ങൾ പഴയ രീതിയിൽത്തന്നെ ചെയ്ത് കിട്ടുന്ന വിജയത്തേക്കാൾ തനിക്ക് താത്പര്യം പുതിയ ശൈലികളോടാണ്. സദസ്സിൽ നിന്ന് ഉയർന്ന ചോദ്യങ്ങൾക്കുള്ള മറുപടിയായി രാജ് ഷമാനി പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും സ്വാധീനശക്തിയുള്ള അഞ്ച് യുവപ്രതിഭകളിൽ ഒരാളാണ് രാജ് ഷമാനി. ഐക്യരാഷ്ട്രസഭയുടെ വിയന്നയിലെ വേദിയിൽ പ്രസംഗം നടത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനാണ്. രാജ് ഷമാനി 23 രാജ്യങ്ങളിലായി നൂറിലേറെ പ്രഭാഷണം നടത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com