ADVERTISEMENT
റിയാദ്/നീലേശ്വരം ∙ കെട്ടിട നിർമാണ സാമഗ്രി ബിസിനസ് നടത്തി ലാഭമുണ്ടാക്കിത്തരാമെന്നു വിശ്വസിപ്പിച്ചു സൗദി പൗരന്റെ പണം തട്ടിയ നീലേശ്വരം സ്വദേശികൾക്കെതിരെ വഞ്ചനാ കേസ്. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ ഫലാഹ് നഗറിലെ സിദ്ദിഖ് ചിറമ്മൽ (37), നീലേശ്വരം കൊട്രച്ചാലിലെ കെ.പി.ഹംസ (56) എന്നിവർക്കെതിരെയാണു നീലേശ്വരം പൊലീസ് കേസെടുത്തത്. ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി (രണ്ട്) യുടെ നിർദേശ പ്രകാരമാണു കേസെടുത്തത്. സൗദി പൗരൻ ഹുലയിൽ മുഹമ്മദ് ഹത്താബ് അൽ ഷമ്മരി (70) യുടെ പരാതിയിലാണ് കേസ്.

പരാതിക്കാരന്റെ ജ്യേഷ്ഠ സഹോദരനെയാണ് ഇരുവരും കബളിപ്പിച്ചത്. ബിസിനസ് നടത്തി ലാഭമുണ്ടാക്കിത്തരാമെന്ന ഉറപ്പിൽ 10,33,000 സൗദി റിയാലാണ്  (ഏകദേശം 1,96,57,990 ഇന്ത്യൻ രൂപ) ഇവർ തട്ടിയെടുത്തു മുങ്ങിയത്. 2016 ഓഗസ്റ്റ് 14 നും 2017 മേയ് മൂന്നിനും ഇടയിലാണു പണമിടപാടു നടന്നത്. പണം കൈക്കലാക്കിയതോടെ ഇവർ സൗദിയിൽ നിന്നു മുങ്ങി. 2 വർഷം കഴിഞ്ഞിട്ടും സാധനസാമഗ്രികൾ എത്തിക്കുകയോ പണം തിരിച്ചു നൽകുകയോ ചെയ്യാത്ത സാഹചര്യത്തിലാണു  കോടതിയെ സമീപിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com