ADVERTISEMENT

കുവൈത്ത് സിറ്റി ∙ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു. കെ‌ഒസിക്ക് വേണ്ടി കരാർ കമ്പനി മുഖേന ജോലി ചെയ്യുന്ന മേഴ്സി ബിജു (44) ആണു മരിച്ചത്. അബ്ബാസിയയിൽനിന്ന് കെ‌ഒ‌സി ആശുപത്രിയിലേക്ക് ഡ്യൂട്ടിക്ക് പോവുകയായിരുന്ന നഴ്സുമാർ സഞ്ചരിച്ച വാഹനമാണ് ശനിയാഴ്ച രാത്രി അപകടത്തിൽ‌പ്പെട്ടത്. അഞ്ചു പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്വദേശി ഓടിച്ച വാഹനത്തിൽ നിന്നു തെറിച്ചുവീണ മേഴ്സിയുടെ ശരീരത്തിൽ വാഹനത്തിൻ‌റെ ചക്രം കയറുകയായിരുന്നു.  കൊട്ടാരക്കര കൈതപ്പറമ്പ് വലിയവിള പടിഞ്ഞാറ്റിത്ത് കുടുംബാഗമാണ്. ഭർത്താവ്: നെല്ലിക്കുന്നം നെട്ടാറ വീട്ടിൽ ബിജുമോൻ സാമുവേൽ. മകൾ: ബെറ്റി ബിജു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com