ADVERTISEMENT

ദുബായ് ∙ കനത്ത മഴയിൽ ദുബായ് മാളിലെ ചില കടകൾ വെള്ളത്തിൽ കുതിർന്നു. മുകൾഭാഗത്തു നിന്ന് കുത്തിയൊഴുകിയ വെള്ളം തടയാൻ തൊഴിലാളികൾ രംഗത്തിറങ്ങി. ലോകത്തിലെ പ്രമുഖ വ്യാപാര സമുച്ചയത്തിലെ ചോർച്ച സന്ദർശകർ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെ പുതിയ ‘ജലനൃത്തം’ ജനങ്ങൾ ആസ്വദിച്ചു.

ഈമാർ പ്രോപ്പർട്ടി അധികൃതർ അറ്റകുറ്റപ്പണികളും വെള്ളം നീക്കുന്ന ശുചീകരണ ജോലികളും ത്വരിത വേഗത്തിലാക്കിയതോടെ ജലധാര നീങ്ങി. വലിയ മാളിലെ ചില കടകളിലുണ്ടായ ചോർച്ച സന്ദർശകരെ ബാധിച്ചിട്ടില്ലെന്ന് ഈമാർ അധികൃതർ പറഞ്ഞു. ഡൗൺ ടൗൺ ദുബായിലാണ് പ്രശസ്തമായ ദുബായ് മാൾ സ്ഥിതി ചെയ്യുന്നത്. 5.9 മില്യൺ സ്ക്വയർ ഫീറ്റ് ഫ്ലോർ ഏരിയയിൽ 1300ൽ അധികം റീട്ടെയിൽ ഔട്ട് കടകൾ ഉൾപ്പെടുന്നതാണ് ദുബായ് മാൾ.

English Summary: Water enters Dubai Mall after heavy rain in UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com