ADVERTISEMENT

ദോഹ ∙ ലുലു ഹൈപ്പർമാർക്കറ്റുകളിൽ‌ പ്രാദേശിക കാർഷിക ഉൽപന്നങ്ങളുടെ വിപണന മേളയ്ക്കു തുടക്കമായി. ‘ഖത്തരി ഫാം പ്രോഡക്ട്സ് ഫെസ്റ്റിവൽ’ എന്ന വിപണന മേള നഗരസഭ പരിസ്ഥിതി മന്ത്രാലയം കാർഷിക ഫിഷറീസ് വിഭാഗം അണ്ടർ സെക്രട്ടറി ഷെയ്ഖ് ഫലേഹ് ബിൻ നാസർ അൽതാനി ലുലു അൽഗരാഫ ശാഖയിൽ ഉദ്ഘാടനം ചെയ്തു.

കാർഷിക ഫിഷറീസ് വിഭാഗം ജനറൽ മാനേജർ യൂസുഫ് അൽ ഖുലൈഫി, ഫിഷറീസ് വിഭാഗം ഉപദേഷ്ടാവ് ഡോ.മുഹമ്മദ് അൽ അസീർ, ലുലു ഹൈപ്പർമാർക്കറ്റ് ഖത്തർ ഡയറക്ടർ മുഹമ്മദ് അൽതാഫ്, മഹാസീൽ ബിസിനസ് റിലേഷൻസ് മേധാവി അഹമ്മദ് ടി.ടി.അൽ ഷമാരി, മേളയിൽ പങ്കെടുക്കുന്ന 21 ഫാമുകളുടെ പ്രതിനിധികൾ എന്നിവരും ഉദ്ഘാടനത്തിൽ പങ്കെടുത്തു.

പ്രാദേശിക ഭക്ഷ്യ, ഭക്ഷ്യേതര ഉൽപന്നങ്ങളെല്ലാം വിപണിയിൽ സുലഭമാണ്. ബലദ്‌ന, ഡാൻഡി, ഗദീർ തുടങ്ങി എല്ലാ പ്രാദേശിക ബ്രാൻഡുകളുടെ ഉൽപന്നങ്ങളും ലുലുവിന്റെ എല്ലാ ശാഖകളിലുമുണ്ട്. 2010 മുതൽ ലുലു നടത്തുന്ന പ്രാദേശിക ഖത്തരി കാർഷിക ഉൽപന്ന വിപണന മേളയുടെ തുടർച്ചയാണ് മേള. ഈ മാസം 17 വരെയാണ് വിപണന മേള.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com