ADVERTISEMENT

അബുദാബി∙ അബുദാബിയിൽ റജിസ്റ്റർ ചെയ്ത വാഹന ഉടമകൾക്ക് ടോൾ റജിസ്ട്രേഷനുള്ള സമയമായി. ഇതുസംബന്ധിച്ച ് ഗതാഗത വകുപ്പിന്റെ എസ്എംഎസ് സന്ദേശം വാഹന ഉടമകൾക്കു ലഭിച്ചു തുടങ്ങി. സന്ദേശത്തിൽ ഒരു രഹസ്യ കോഡും നൽകിയിട്ടുണ്ട്. എമിറേറ്റ്സ് ഐഡി നമ്പർ യൂസർ നെയിമായി ഉപയോഗിച്ച് രഹസ്യകോ‍ഡ് നൽകിയാൽ അക്കൗണ്ടിൽ പ്രവേശിക്കാം. സ്വന്തം വാഹനത്തിന്റെ വിശദാംശങ്ങൾ രേഖപ്പെടുത്തിയ ടോൾ അക്കൗണ്ടിൽ ബാലൻസ് 0 എന്നാണ് എഴുതിയിരിക്കുന്നത്.

ഇതേസമയം ടോൾ അക്കൗണ്ടിനെ ബാങ്ക് അക്കൗണ്ടുമായോ ക്രെഡിറ്റ് കാർഡുമായോ ബന്ധപ്പെടുത്തി തുക നിറയ്ക്കാൻ പലർക്കും സാധിച്ചില്ല. ഇത്തരമൊരു സംവിധാനം ടോൾ സംവിധാനത്തിൽ ആയിട്ടില്ലെന്ന് പുന്നയൂർക്കുളം സ്വദേശിയും ട്രാവൽസിലെ അക്കൗണ്ട്സ് വിഭാഗം ഉദ്യോഗസ്ഥനുമായ മുഹമ്മദ് സലീം പറഞ്ഞു. ടോൾ പ്രാവർത്തികമാകുന്നതിന് മുൻപ് സംവിധാനം വരുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം. അബുദാബിയിൽ കഴിഞ്ഞ ഒക്ടോബർ 15ന് നടപ്പാക്കാൻ തീരുമാനിച്ച ടോൾ സംവിധാനം റജിസ്ട്രേഷൻ നടപടിക്രമങ്ങൾ പൂര്‍ത്തിയാവാത്തിതനാൽ ജനുവരി ഒന്നിലേക്ക് നീട്ടുകയായിരുന്നു.

റജിസ്റ്റർ ചെയ്യാത്തവർ ഉടൻ റജിസ്റ്റർ ചെയ്ത് നിയമലംഘനത്തിൽനിന്ന് മുക്തമാകണമെന്ന്  ഗതാഗത അധികൃതർ അഭ്യർഥിച്ചു. ഷെയ്ഖ് സായിദ് പാലം, ഷെയ്ഖ് ഖലീഫ പാലം, അൽമക്ത പാലം, അൽഖലീജ് അൽഅറബി റോഡ് എന്നിവിടങ്ങളിലാണ് ടോൾഗേറ്റ് സ്ഥാപിച്ചിരിക്കുന്നത്. ശനി മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 7 മുതൽ 9 വരെയും വൈകിട്ട് 5 മുതൽ 7 വരെയും ടോൾ ഗേറ്റ് കടക്കാൻ 4 ദിർഹമാണ് നിരക്ക്. മറ്റു സമയങ്ങളിലും പൊതു അവധി ദിവസങ്ങളിലും ഒരു തവണ കടക്കാൻ 2 ദിർഹം മതി. ഒരു ദിവത്തിൽ പരമാവധി ഈടാക്കുന്ന തുക 16 ദിർഹം.

വിവരങ്ങൾക്ക്‌

∙ ടോൾഫ്രീ നമ്പർ 800 88888

∙ വെബ്സൈറ്റ് https://itps.itc.gov.ae

∙ ഇമെയിൽ customer.care@dot.abudhabi.ae

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com