ADVERTISEMENT

ദോഹ ∙ ലുസെയ്ൽ ഷൂട്ടിങ് റേഞ്ചിൽ നടക്കുന്ന 14-ാമത് ഏഷ്യൻ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ താരങ്ങൾ. ഏഷ്യൻ ഷൂട്ടിങ് കോൺഫെഡറേഷൻ പുറത്തിറക്കിയ പട്ടികയിൽ 2020 ടോക്കിയോ ഒളിംപിക്‌സിലേക്ക് 15 ക്വോട്ടകളുമായി ഇന്ത്യ രണ്ടാമത്. 25 ക്വോട്ടകളുമായി ചൈനയാണ് മുൻപിൽ. 14 ക്വോട്ടകളുമായി കൊറിയ മൂന്നാമതാണ്. ഖത്തർ ഒളിംപിക്‌സിലേക്ക് ഒരു ക്വോട്ടയാണ് ഉറപ്പാക്കിയിരിക്കുന്നത്. ദോഹയിൽ നടക്കുന്ന ഏഷ്യൻ ഷൂട്ടിങ് ചാംപ്യൻഷിപ്പിലൂടെയാണ് ഇന്ത്യ 5 ക്വോട്ട സ്വന്തമാക്കിയത്.

41 അംഗങ്ങളാണ് ഇന്ത്യൻ സംഘത്തിലുള്ളത്. ഇന്ത്യയുടെ ഷൂട്ടിങ് നിരയിൽ 10 മീറ്റർ എയർ റൈഫിൾ പുരുഷ വിഭാഗത്തിൽ പൻവർ ദിവ്യനാഷ് സിങ്, ദീപക് കുമാർ, 50 മീറ്റർ റൈഫിൾ 3 പൊസിഷൻ പുരുഷ വിഭാഗത്തിൽ സജ്ഞീവ് രജ്പുത്, തൊമാർ ഐശ്വരി പ്രതാപ്, 10 മീറ്റർ എയർ പിസ്റ്റൾ പുരുഷ വിഭാഗത്തിൽ സൗരഭ് ചൗധരി, അഭിഷേക് വർമ, 50 മീറ്റർ വനിതാ റൈഫിൾ 3 പൊസിഷനിൽ തേജസ്വിനി സാവന്ത്, 10 മീറ്റർ എയർ പിസ്റ്റൾ വനിതാ വിഭാഗത്തിൽ മനു ഭാകർ, യശ്വനി സിങ് ദേശ്‌വാൾ, 25 മീറ്റർ പിസ്റ്റൾ വനിതാ വിഭാഗത്തിൽ സർനോബാത് റഹി, ചിങ്കി യാദവ്, സ്‌കീറ്റ് പുരുഷ വിഭാഗത്തിൽ വിർ സിങ് ബജ്‌വ, അഹമ്മദ് ഖാൻ മിരാജ് എന്നിവരാണ് ഒളിംപിക്‌സിലേക്കു യോഗ്യത നേടിയത്. തിങ്കളാഴ്ച നടന്ന മത്സരത്തിൽ വനിതാ സ്‌കീറ്റ് ജൂനിയർ വിഭാഗത്തിൽ ഇന്ത്യ വെള്ളി നേടിയിരുന്നു.

പുരുഷ ജൂനിയർ വിഭാഗത്തിൽ ഇന്ത്യക്കാണു സ്വർണം. ചൈന സ്വർണവും ഖത്തർ വെങ്കലവും നേടി. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ 10 മീറ്റർ എയർ റാഫിൾ പുരുഷ ജൂനിയർ വിഭാഗത്തിലും ഇന്ത്യ സ്വർണം നേടി. 10 മീറ്റർ എയർ റൈഫിൾ പുരുഷ ജൂനിയർ വ്യക്തിഗത ഇനത്തിൽ ഇന്ത്യയുടെ ശ്രീകാന്ത് ധനുഷ് സ്വർണവും ഷാഷു തുഷാർ വെങ്കലവും നേടി. 10 മീറ്റർ എയർ റൈഫിൾ വനിതാ ജൂനിയർ ടീം വിഭാഗത്തിലും ഇന്ത്യ വെള്ളി നേടി. 50 മീറ്റർ പിസ്റ്റൾ പുരുഷ ടീമിലും വെങ്കലവും 50 മീറ്റർ പിസ്റ്റൾ പുരുഷ വ്യക്തിഗത ഇനത്തിൽ ഗൗരവ് റാണ വെള്ളിയും അർജുൻ സിങ് വെങ്കലവും നേടി. 25 മീറ്റർ പിസ്റ്റൾ വനിതാ ജൂനിയർ ടീമിൽ ഇന്ത്യ വെങ്കലവും നേടി. 10 ദിവസത്തെ മത്സരങ്ങൾ നാളെ സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com