ADVERTISEMENT

ദോഹ ∙ പ്രമുഖ പ്രാദേശിക നിർമാണ കമ്പനിയായ ഗൾഫാർ അൽ മിസ്‌നാദ് നടത്തിയ രക്തദാന ക്യാംപിൽ നൂറുകണക്കിനു ജീവനക്കാർ പങ്കെടുത്തു. ഹമദ് മെഡിക്കൽ കോർപറേഷന്റെ രക്തദാന കേന്ദ്രവുമായി സഹകരിച്ചാണ് ക്യാംപ് നടത്തിയത്.

കമ്പനിയുടെ ഉംസലാൽ അലി ക്യാംപിലെ ഗൾഫാർ ക്ലിനിക്കിൽ നടത്തിയ പരിപാടിയിൽ ഹമദ് രക്തദാന കേന്ദ്രത്തിൽ നിന്നുള്ള 29 ജീവനക്കാരുടെ സേവനമാണ് ലഭിച്ചത്. ഇത്തവണ കമ്പനിയുടെ ക്യാംപുകൾ, സൈറ്റുകൾ, ഓഫിസ് എന്നിവിടങ്ങളിൽ നിന്നായി 214 ജീവനക്കാരാണു രക്തദാനം നടത്തിയത്. 2012 മുതൽ കമ്പനി തുടർച്ചയായി രക്തദാന ക്യാംപുകൾ നടത്തുന്നുണ്ട്.

ക്യാംപ് വിജയകരമായിരുന്നെന്ന് ഗൾഫാർ മെഡിക്കൽ ഓഫിസർ ഡോ.അബ്ദുൾ വദീദ് പറഞ്ഞു. 2014ൽ ആരംഭിച്ച ഗൾഫാർ ക്ലിനിക്കിൽ കമ്പനിയുടെ 6,000ൽ പരം ജീവനക്കാർക്കാണ് സേവനം നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com