ADVERTISEMENT

കുവൈത്ത് സിറ്റി ∙ സ്വദേശി സംവരണ തോത് പാലിക്കാത്ത സ്വകാര്യ സ്ഥാപനങ്ങളിൽനിന്ന് ഈടാക്കുന്ന പിഴ വർധിപ്പിച്ചു. അധികമായുള്ള ഓരോ വിദേശ തൊഴിലാളിക്കും സ്ഥാപനം 300 ദിനാർ വീതം പിഴ അടക്കണമെന്ന് ദേശീയ തൊഴിൽ വിഭാഗം ഡപ്യൂട്ടി ഡയറക്ടർ ജനറൽ സുൽത്താൻ അൽ ഷഹലാനി അറിയിച്ചു. നിലവിൽ 100 ദിനാർ ആണ് പിഴ. 

25ൽ കൂടുതൽ ജീവനക്കാരുള്ള മുഴുവൻ സ്ഥാപനങ്ങളിലും സ്വദേശികൾക്ക് തൊഴിൽ സംവരണമുണ്ട്. വ്യത്യസ്ത മേഖലകളിൽ വ്യത്യസ്ത നിരക്കിലാണ് സംവരണ തോത്. സ്വദേശികൾക്ക് പകരം വിദേശികളെ നിയമിക്കുന്ന പ്രവണത ഇല്ലാതാക്കാനാണ് പിഴ ഈടാക്കുന്നത്.

സർക്കാർ പദ്ധതികൾ നടപ്പാക്കുന്നതിനുള്ള കരാർ കമ്പനികൾ സംവരണതത്വം പാലിക്കാതിരുന്നാൽ തുടർപ്രവർത്തനം പ്രയാസമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സ്വദേശി സംവരണ തോത് പാലിക്കുന്നത് നിരീക്ഷിക്കാൻ മാൻ‌‌പവർ അതോറിറ്റി, തൊഴിൽ സ്ഥാപനം തുടങ്ങിയവയുടെ കം‌പ്യൂട്ടർ സംവിധാനം വഴി സൗകര്യമുണ്ടാക്കുമെന്നും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com