ADVERTISEMENT

അബുദാബി∙ യുഎഇയിൽ 2500 വിദേശികൾക്കുകൂടി ദീർഘകാല താമസനുമതിയായ ഗോൾഡ് കാർഡ് വീസ അനുവദിച്ചു. ശാസ്ത്രജ്‍‍ഞർ, ഗവേഷകൻ, ഡോക്ടർ, കണ്ടുപിടുത്തങ്ങൾ നടത്തിയവർ, നിക്ഷേപകർ തുടങ്ങിയവർക്കാണ് ദീർഘകാല താമസാനുമതി നൽകിയത്. അതിവിദഗ്ധരുടെ ആഗോള കേന്ദ്രമാക്കി യുഎഇയെ മാറ്റുന്നതിന്റെ ഭാഗമായാണ് തീരുമാനം. 

വീസ ലഭിച്ചവരെ യുഎഇയിലേക്ക് സ്വാഗതം ചെയ്യുന്നതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മൂഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വീറ്റ് ചെയ്തു. 

ശാസ്ത്രത്തിന്റെയും ശാസ്ത്രജ്ഞരുടെയും അതിവിദഗ്ധരുടെയും മാറ്റങ്ങൾ സൃഷ്ടിക്കുന്നവരുടെയും നാടായി യുഎഇ മാറുകയാണെന്നും പറഞ്ഞു. 

സ്പോൺസറില്ലാതെ 10, 5 വർഷ കാലാവധിയുള്ള വീസ  ലഭിക്കുമെന്നതും തുല്യകാലളവിലേക്കു പുതുക്കാമെന്നതുമാണ് ഗോൾഡൻ വീസയുടെ പ്രധാന നേട്ടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com