ADVERTISEMENT

ദുബായ് ∙ യുഎഇയിൽ ചിലയിടങ്ങളിൽ ഇന്നലെ മഴ തുടർന്നു. മഴ ശക്തമായില്ലെങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷമാണ്. നല്ല തണുപ്പുമുണ്ട്. അസ്ഥിര കാലാവസ്ഥ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. പർവതമേഖലകളിൽ താപനില 10 ഡിഗ്രി സെൽഷ്യസിൽ താഴെയാകും. ചിലയിടങ്ങളിൽ ശക്തമായ കാറ്റിനും മൂടൽമഞ്ഞിനും സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമായി തുടരും. ബുധനാഴ്ചത്തെ മഴയിൽ വടക്കൻ എമിറേറ്റുകളിൽ വ്യാപക നാശനഷ്ടമുണ്ടായി. ശുചീകരണ പ്രവർത്തനങ്ങൾ തുടരുകയാണ്. പ്രധാന പാതകളിലടക്കം ഇന്നലെയും ഗതാഗതക്കുരുക്കുണ്ടായി.

ഷാർജയിൽ 80 വാഹനാപകടങ്ങൾ

tanker
ഷാർജ മെഗാ മാളിനു സമീപമുള്ള മൊബൈൽ റൗണ്ട് എബൗട്ടിലെ വെള്ളം ടാങ്കർ ഉപയോഗിച്ച് അടിച്ച് വറ്റിക്കുന്നു.

ഷാർജയിൽ 80 വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തു. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല. മൈസലൂൺ, മുസല്ല മേഖലകളിലെ പഴയ കെട്ടിടങ്ങളുടെ മേൽക്കൂര തകർന്നുവീണു. പാർക്കിങ് മേഖലകളിൽ വെള്ളം കയറിയതും താഴ്ന്ന മേഖലകളിലെ ചെളിക്കെട്ടും വാഹനങ്ങൾ പാർക്ക് ചെയ്യാൻ ബുദ്ധിമുട്ടു സൃഷ്ടിച്ചു.

വടക്കൻ മേഖലയിൽ വൻ നാശനഷ്ടം

ഉമ്മുൽഖുവൈനിൽ ചില റോഡുകൾ അടച്ചിട്ടു. അജ്മാനിൽ ചില കെട്ടിടങ്ങളുടെ മേൽക്കൂര തകരുകയും മരങ്ങൾ കടപുഴകുകയും ചെയ്തു. റാസൽഖൈമയിലെ പർവതമേഖലകളിൽ മണ്ണിടിച്ചിലുണ്ടായി. കടപുഴകിയ മരങ്ങൾ ഇന്നലെ വെട്ടിനീക്കി. കേടായ ട്രാഫിക് സിഗ്നലുകളുടെ അറ്റകുറ്റപ്പണിയും പുരോഗമിക്കുന്നു. എല്ലായിടങ്ങളിലും ദ്രുതകർമ വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്.

english summary: UAE to see cloud and some rain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com