ADVERTISEMENT

റിയാദ്‌ ∙ വിനോദ ആസ്വാദന രംഗത്ത്‌ പുതിയ ചരിത്രമെഴുതി ആരംഭിച്ച റിയാദ്‌ സീസൺ ഫെസ്റ്റിവലിൽ ഇതുവരെ 87 ലക്ഷം സന്ദർശകർ എത്തിയതായി സൗദി എന്റർടൈൻമന്റ്‌ അതോറിറ്റി അറിയിച്ചു. ഒക്ടോബർ 11 ന്‌ ആരംഭിച്ച റിയാദ്‌ സീസൺ വെറും 50 ദിവസം കൊണ്ടാണ്‌ ഈ നേട്ടം കൈവരിച്ചത്‌. സന്ദർശക പ്രവാഹം കണക്കിലെടുത്ത്‌ അധികൃതരുടെ പ്രത്യേക നിർദേശപ്രകാരം ഡിസംബറിൽ അവസാനിക്കേണ്ടിയിരുന്ന സീസൺ ഫെസ്റ്റ്‌ ജനുവരി അവസാനം വരെ‌ നീട്ടും. 

ഈ കാലയളവിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെ ലക്ഷ്യമിട്ട്‌ സാംസ്കാരിക, കായിക, കലാപരിപാടികളും ഉത്സവങ്ങളും അരങ്ങേറി. പതിനായിരക്കണക്കിന്‌ വിദേശികളാണ്‌ ഫെസ്റ്റ്‌ സന്ദർശിച്ചത്‌. ശേഷിക്കുന്ന സമയത്ത്‌ സന്ദർശകരുടെ എണ്ണത്തിൽ വൻ വർധനവ്‌ പ്രതീക്ഷിക്കുന്നതായി അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com