ADVERTISEMENT

ദുബായ് ∙ ലോക റെക്കോർഡുകളുടെ നഗരമായ ദുബായിൽ മറ്റൊരു  ലോക റെക്കോർഡൊങ്ങുന്നതിന്റെ ഭാഗമായുള്ള വിഡിയോ വൈറലായി. 144 ചതുരശ്ര മീറ്റർ വിസ്തീർണത്തിലുള്ള ദേശീയ പതാകയുമായി സ്കൈ ഡൈവേഴ്സ് പാം ജുമൈറയ്ക്ക് മീതെ ചെറുവിമാനത്തിൽ നിന്ന് പറന്നിറങ്ങുന്ന വിഡിയോ ആണ് ഹരം പകരുന്നത്.

യുഎഇയുടെ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാന്‍ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം  തന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്. നമ്മുടെ ദേശീയ പതാക മറ്റൊരു ലോക റെക്കോർഡ് കൂടി നേടുന്നതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം വിഡിയോയ്ക്ക് താഴെ കുറിച്ചിട്ടുമുണ്ട്.

അഞ്ച് സ്കൈ ഡൈവേഴ്സാണ് പതാകയുമായി ആയിരക്കണക്കിന് അടി ഉയരത്തിൽ നിന്ന് പറന്നിറങ്ങുന്നത്. ദേശീയ പതാകയുടെ ചതുർ വർണത്തിലുള്ള പുക പറത്തി വേറെ 2 പേരുമുണ്ട്.

english summary: Sheikh Hamdan uploads video of UAE flag setting a World Record in Dubai skies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com