ADVERTISEMENT

ദോഹ ∙ഇന്ത്യ-ഖത്തർ സാംസ്‌കാരിക വർഷാഘോഷത്തിന്റെ ഭാഗമായി കത്താറ പൈതൃക കേന്ദ്രത്തിൽ ചിത്ര പ്രദർശനത്തിന് തുടക്കമായി.

ഇന്ത്യയിലെയും ഖത്തറിലെയും ചിത്രങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ എന്ന തലക്കെട്ടിലാണ് പ്രദർശനം. ഇന്ത്യൻ അംബാസഡർ പി.കുമരൻ ഉദ്ഘാടനത്തിൽ പങ്കെടുത്തു. സ്വദേശി ഫൊട്ടോഗ്രഫർമാരായ ഹമദ് അൽ ഷമ്മാരി, ഐയിഷ അൽ സദാഹ് എന്നിവരുടെയും ഇന്ത്യൻ ഫൊട്ടോഗ്രാഫർമാരായ അജീഷ് പുതിയടത്തിന്റെയും സലിം അബ്ദുല്ലയുടേയും ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. അൽ ഷമ്മാരിയും ഐയിഷയും ഇന്ത്യയിലെ ലഡാക്കിൽ നടത്തിയ സന്ദർശനത്തിനിടെ പകർത്തിയ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രദർശനം. ഇന്ത്യയുടെ വാസ്തുവിദ്യ, ലാൻഡ്‌സ്‌കേപ്പ്, ലഡാക്കിന്റെ പോട്രെയ്റ്റ്, തെരുവ് ജീവിതം എന്നിവയുടെ നേർരേഖകളാണ് ചിത്രങ്ങൾ. കത്താറയിലെ ഗാലറി 18 ൽ നടക്കുന്ന പ്രദർശനം ഈ മാസം 31 വരെ നീളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com