ADVERTISEMENT

ദോഹ ∙  അറേബ്യൻ ഗൾഫ് കപ്പിനായി ഖത്തർ ടീമിനെ പ്രശംസിച്ച് പുറത്തിറക്കിയ ഖലീജി ഗാനം സംവിധാനം ചെയ്തത് മലയാളി ഗായകൻ.

ഖത്തറിന്റെ വിജയം ആഘോഷിക്കാനാണ് ഗാനം ചിട്ടപ്പെടുത്തിയത്. അറബ് സംഗീത ലോകത്തെ പ്രശസ്ത മലയാളി ഗായകനായ നാദിർ അബ്ദുൽ സലാമാണ് ഖലീജി ഗാനം സംവിധാനം ചെയ്തത്. ഷെല്ല എന്ന പരമ്പരാഗത ശൈലിയിൽ ചിട്ടപ്പെടുത്തിയ ഗാനം ആലപിച്ചിരിക്കുന്നത് ഖത്തരി ഗായകനായ നയിഫ് അൽ ബശ്രിയാണ്. മലേഷ്യയിലെ ലിംകോക് വിങ് സർവകലാശാലയിൽ നിന്ന് റെക്കോഡിങ് ആർട്‌സിൽ ബിരുദം നേടിയ നാദിർ അറബ് സംഗീത സംവിധാന രംഗത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്. 6 വർഷം ഖത്തർ മ്യൂസിക് അക്കാദമിയുടെ അംബാസഡർ ആയിരുന്നു  നാദിർ.  3 വയസ് മുതൽ അറബ് സംഗീത ലോകത്ത് പ്രശസ്തനായ നാദിർ കോഴിക്കോട്  കുറ്റ്യാടി സ്വദേശിയായ ഓ. എസ് അബ്ദുസ്സലാമിന്റെയും ബൽഖീസിന്റെയും 9 മക്കളിൽ മൂത്തമകനാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com