ADVERTISEMENT

കുവൈത്ത് സിറ്റി ∙ വിദേശപഠനത്തിന് അനുയോജ്യമായ സർവകലാശാലകൾക്ക് അംഗീകാരം നൽകുന്നതിന് വ്യവസ്ഥകൾ നിശ്ചയിച്ച് നിയമം കൊണ്ടുവരും. നിലവിൽ മന്ത്രിതല തീരുമാനം അനുസരിച്ചാണ് ഇക്കാര്യത്തിൽ നടപടികളെടുക്കുന്നത്.

രാജ്യത്തെ കുട്ടികൾക്ക് വിദേശത്ത് ലഭിക്കുന്ന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. സർവകലാശാലകളുടെ ഗുണനിലവാരം സംബന്ധിച്ച് കുറഞ്ഞത് 3 വർഷത്തിലൊരിക്കൽ പുനരവലോകനം വ്യവസ്ഥ ചെയ്യും. 

വിദ്യാർഥികളുടെ പ്രവേശനം, ട്രാൻസ്ഫർ എന്നിവ സംബന്ധിച്ച് വ്യക്തമായ വ്യവസ്ഥകൾ സർവകലാശാലയ്ക്ക് ഉണ്ടായിരിക്കണം. പ്രവൃത്തിദിവസങ്ങളിൽ വിദ്യാർഥികൾ ക്ലാസുകളിൽ ഹാജരായിരിക്കണമെന്ന വ്യവസ്ഥയും പാലിക്കുന്നതാകണം അംഗീകാരം നേടുന്ന സർവകലാശാലകൾ. കർശന നിയമവ്യവസ്ഥയുടെ പിൻ‌ബലത്തിൽ മാത്രമേ ഈ നിബന്ധനകളോക്കെ ഉറപ്പാക്കാൻ കഴിയൂവെന്നാണ് വിദ്യാഭ്യാ‍സ അധികൃതരുടെ അഭിപ്രായം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com