ADVERTISEMENT

ഷാർജ∙ ഡിസംബർ 13, 14 തിയതികളിൽ എക്സ്പോ സെന്റർ, ഷാർജയിൽ നടക്കുന്ന മനോരമ മെഗാ എക്സ്പോയില്‍ ആദ്യദിനത്തിൽ കുട്ടികള്‍ക്കായി പെയിന്‍റിംഗ് മത്സരവും ഒപ്പം ക്രിസ്മസ് തീം സ്പെഷല്‍ ഫാഷന്‍ ഷോയും ഉണ്ടാകും. 

ഡിസംബര്‍ 14-ന് ആക്ടിംഗ് മത്സരം ഉണ്ടാകും സന്ദര്‍ശകരിലെ അഭിനയ മികവ് കണ്ടെത്താനുള്ള ഒരു സുവര്‍ണാവസരം മെഗാ എക്സ്പോ ഒരുക്കുന്നു. പരിപാടിയുടെ ഓരോ ദിവസവും വൈകീട്ട് എംഫോര്‍മാരി ഒരുക്കുന്ന വെഡ്ഡിംഗ്ഷോയും ഉണ്ടാകും

 

ഗൾഫ് മലയാളികൾക്കായി കേരളത്തിലെയും ഇന്ത്യയിലെയും വിദ്യാഭ്യാസം, റിയൽ എസ്റ്റേറ്റ്, വിവാഹം, ഫാഷൻ തുടങ്ങിയ മേഖലകളിൽ നിന്നുള്ള വൈവിധ്യമാർന്ന സ്റ്റാളുകളാണ് ഒരുക്കുന്നത്. പ്രവാസികള്‍ക്ക് ഈ മേഖലകളിലെ സേവനങ്ങൾ എല്ലാം ഒരു കുടക്കീഴിൽ ലഭിക്കുമെന്നതാണ് മെഗാ എക്സ്പോയുടെ പ്രധാന പ്രത്യേകത. നിങ്ങളുടെ സംശയങ്ങളും ആശങ്കകളും ആവശ്യമായ സേവനങ്ങളും അതാത് മേഖലകളിലെ വ്യക്തികളുമായി നേരിട്ട് ചോദിച്ചു മനസിലാക്കുകയും ചെയ്യാം. 

 

കൂടാതെ സ്വാദിഷ്ടമായ രുചിഭേദങ്ങളുമായി ഫുഡ് സ്റ്റാളുകളും ഉണ്ടാകും. മെഗാഎക്സ്പോയുടെ ഓരോ ദിവസവും സന്ദർശകർക്ക് മത്സരങ്ങളും ആകർഷകമായ സമ്മാനങ്ങളും നൽകുന്നു. ഒപ്പം സന്ദർശകരിൽ നിന്നും തെരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് ഐഫോൺ 11 സമ്മാനമായി നൽകും.

പ്രദർശനത്തിന്റെ അസോസിയേറ്റ് സ്പോൺസർ മണപ്പുറം ഫൗണ്ടേഷൻ, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ്, പിആർഎസ് ഹോസ്പിറ്റൽ, നീംസ് ഹോസ്പിറ്റൽ, ലൈഫ് ലൈൻ ഹോസ്പിറ്റൽ, ഡോ.മുരളീസ് മെഡിക്കൽ സെന്റർ, എസ്പി ഫോർട്ട്, തൊടുപുഴ ഓർത്തോപീഡിക് ക്ലിനിക്ക്, ചൈതന്യ നാച്ചു റോപതി ഹോസ്പിറ്റൽ & യോഗാ സെന്റർ, സുഗാഞ്ജലി പാലിയേറ്റീവ് കെയർ, റീബെർത്ത് ഹെയർ ട്രാൻസ്പ്ലാന്റ് എന്നിവരാണ്. 

 

മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസണിന്റെ നേതൃത്വത്തിലാണ് എജ്യൂക്കേഷൻ പവലിയൻ സജ്ജീകരിച്ചിരിക്കുന്നത്. പ്രശസ്ത വിദ്യാഭ്യാസ വിദഗ്ധർ, പ്രമുഖ യൂണിവേഴ്സിറ്റികളിലെ കരിയർ വിദഗ്ധർ തുടങ്ങിയവരോടൊപ്പം സംവദിക്കാനും വിജയത്തിലേക്കുള്ള ചവിട്ടുപടികൾ അടുത്തറിയാനും ഒരു മികച്ച അവസരം ഇതിലൂടെ വിദ്യാർഥികൾക്ക് ലഭിക്കുന്നു. രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും കരിയറുമായി ബന്ധപ്പെട്ട സംശയങ്ങൾ നേരിട്ട് ചോദിച്ചറിയാനും കൃത്യമായ മാർഗനിർദേശം ലഭിക്കാനും മെഗാ എക്സ്പോയിലെ എജ്യുക്കേഷൻ പോർട്ടൽ നിങ്ങളെ സഹായിക്കും.

 

കേരളത്തിന്റെ സ്വന്തം റിയൽ എസ്റ്റേറ്റ് വെബ്സൈറ്റായ ഹലോ അഡ്രസ് ഡോട്കോം ഒരുക്കുന്ന റിയൽ എസ്റ്റേറ്റ് പവലിയിൻ മെഗാ എക്സ്പോയിൽ ഉണ്ടാകും. സൗത്ത് ഇന്ത്യയിലെ പ്രമുഖ വൈവാഹിക വെബ്സൈറ്റായ എംഫോർ മാരി ഒരുക്കുന്ന വെഡ്ഡിംഗ് ഫാഷൻ എംഫോർമാരി വെഡ്ഡിംഗ് ഷോയുടെ സ്പോൺസർ ഐഎംടിഎസ് (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൂവി ടെകനോളജി & സ്കിൽസ്) ആണ്. പ്രവേശനം തികച്ചും സൗജന്യം. കൂടുതൽ വിവരങ്ങൾക്ക്: +91 8086137088, +91 4812561735.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com