ADVERTISEMENT

കുവൈത്ത് സിറ്റി ∙ ആരോഗ്യമന്ത്രാലയത്തിൽ അടുത്ത 5 വർഷത്തിനകം 42,94 വിദേശികൾക്ക് ജോലി നൽകും. അതിനായി 152.6 ദശലക്ഷം ദിനാർ നീക്കിവയ്ക്കണമെന്ന് ആരോഗ്യമന്ത്രാലയം ധനമന്ത്രാ‍ലയത്തോട് അഭ്യർഥിച്ചു. ലബോറട്ടറി, എക്സ്‌റേ, ഫാർമസി ടെക്നീഷ്യന്മാർക്കാണ് അവസരം. അവരെ കണ്ടെത്താൻ ടെൻഡർ വിളിക്കുന്നതിന് അനുമതി നൽകണമെന്നും ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

5 വർഷത്തിനിടെ 6 ബാച്ചുകളായാണ് റിക്രൂട്ട്മെന്റ്. ആദ്യഗ്രൂപ്പിൽ 41.96 ദശലക്ഷം ദിനാർ ചെലവിൽ 1187 പേരെയാണ് റിക്രൂട്ട് ചെയ്യും. സബാഹ് ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങളിലാകും നിയമനം. ഡയറക്ടർ, അസി. ഡയറക്ടർ, 4 സൂപ്പർവൈസർമാർ, 450 ലാബ്  ടെക്നീഷ്യന്മാർ, 130 ബ്ലഡ് സാം‌പിൽ ടേകർ, 467 എക്സ്‌-റേ ടെക്നീഷ്യന്മാർ, 134 ഫാർമസി ടെക്നീഷ്യന്മാർ എന്നിവരെയാണ് ആവശ്യം.

∙ ബാച്ച് രണ്ട്: ഹവല്ലിയിലെയും കുവൈത്ത് സിറ്റിയിലെയും ആശുപത്രികളിലേക്ക് നിയമനം. 652 ജീവനക്കാർ, 26.59 ദിനാർ ചെലവ്. ഡയറക്ടർ, അസിസ്റ്റന്റ്  ഡയറക്ടർ, 2 സൂപ്പർവൈസർമാർ, 340 ലാബ് ടെക്നീഷ്യന്മാർ, 78 ബ്ലഡ് സാം‌പിൾ ടേകർ, 130 എക്സ്-റേ ടെക്നീഷ്യന്മാർ, 100 ഡെന്റൽ എക്സ്-റേ ടെക്നീഷ്യന്മാർ, 94 ഫാർമസി ടെക്നീഷ്യന്മാർ.

∙ ബാച്ച് 3: ഫർവാനിയ ആരോഗ്യ മേഖല. 566 പേർ. 20 ദശലക്ഷം ദിനാർ ചെലവ്. ഡയറക്ടർ, അസി. ഡയറക്ടർ, സൂപ്പർവൈസർ, 200 ലാബ് ടെക്നീഷ്യന്മാർ, 40 ബ്ലഡ് സാം‌പിൽ ടേകർ, 177 എക്സ്-റേ ടെകിനീഷ്യന്മാർ, 60 ഡെന്റൽ എക്സ്-റേ ടെക്നീഷ്യന്മാർ, 86 ഫാർമസി ടെക്നീഷ്യന്മാർ.

∙ ബാച്ച് 4: ജഹ്‌റ ആരോഗ്യ മേഖല: 707 പേർ. 25.16 ദശലക്ഷം ദിനാർ. ഡയറക്ടർ, അസി.ഡയറക്ടർ, സൂപ്പർവൈസർ, 220 ലാബ് ടെക്നീഷ്യന്മാർ, 50 ബ്ലഡ് സാം‌പിൾ ടേകർ, 324 എക്സ്-റേ ടെക്നീഷ്യന്മാർ, 30 ഡെന്റൽ എക്സ്-റേ ടെക്നീഷ്യന്മാർ.

∙ ബാച്ച് 5: മുബാറക് അൽ കബീർ, അഹമ്മദ് ആരോഗ്യ മേഖലകൾ. 774 പേർ. 27.6 ദശലക്ഷം ദിനാർ. ഡയറക്ടർ, അസി. ഡയറക്ടർ, 2 സൂപ്പർവൈസർമാർ, 340 ലാബ് ടെക്നീഷ്യന്മാർ, 60 ബ്ലഡ് സാം‌പിൾ ടേകർ, 250 എക്സ്-റേ ടെക്നീഷ്യന്മാർ, 60 ഡെന്റൽ എക്സ്-റേ ടെക്നീഷ്യന്മാർ, 60 ഫാർമസി ടെക്നീഷ്യന്മാർ.

∙ ബാച്ച് 6: മെഡിക്കർൽ എമർജൻസി വിഭാഗം. 11.24 ദശലക്ഷം ദിനാർ. ഡയറക്ടർ ഉൾപ്പെടെ 308 ടെക്നീഷ്യന്മാർ. 6 സൂപ്പർവൈസർ, ബിരുദധാരികളായ 300 ടെക്നീഷ്യന്മാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com