ADVERTISEMENT

2 ദിവസമായി കിങ്ഫിഷ് (അയക്കൂറ) ആണ് മീൻ വിപണിയിലെ താരം. കിലോയ്ക്ക് 30 റിയാലിനു മുകളിലായിരുന്നത് പകുതിയിലേറെ കുറഞ്ഞതോടെയാണിത്. വാണിജ്യ മന്ത്രാലയത്തിന്റെ വിലവിവരപ്പട്ടിക  അനുസരിച്ച് ഇന്നലത്തെ വിപണി വില വലുതിന് 15 റിയാലും ചെറുതിന് 12 റിയാലും ആയിരുന്നു. മീൻ സുലഭമായതിനാൽ വിപണി വിലയേക്കാൾ താഴ്ത്തിയാണ് സൂപ്പർമാർക്കറ്റുകളിലെ വിൽപന. ഓഫർ നിരക്ക് 6–10 റിയാൽ മാത്രം.

ഓൺലൈൻ മീൻ വിൽപന സ്റ്റോറുകളിലാകട്ടെ ചെറുതിന് 5–6 റിയാൽ. വിറ്റാമിൻ ബിയും ഒമേഗ –3യുമെല്ലാം അയക്കൂറയിൽ ഉണ്ടെങ്കിലും കൊളസ്ട്രോളിന് അൽപം അപകടകാരിയാണ്. അതേസമയം, മത്തി സുലഭമല്ല. വിപണിയിലെ വിരുന്നുകാരനായ ഇന്ത്യൻ മത്തിക്ക് പലപ്പോഴും വില 10 റിയാലിൽ അധികം. ഒമാൻ മത്തി ഇന്നലെ 15 റിയാലിനാണു വിറ്റത്. പ്രാദേശിക മീനുകളിൽപ്പെട്ട ഹമൂർ വലുതിന് 34, ചെറുതിന് 41 എന്നായിരുന്നു നിരക്ക്. ഷേരി വലുതിന് 14, ചെറുതിന് പന്ത്രണ്ടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com