യുഎഇ ദേശീയ ദിനമാഘോഷിച്ച് യുഎഇ എക്സ്ചേഞ്ച് ഗ്ലോബൽ ഹെഡ് ക്വാർട്ടേഴ്സ്
Mail This Article
×
അബുദാബി∙ യുഎഇ എക്സ്ചേഞ്ച് 48-ാം യുഎഇ ദേശീയ ദിനം അബുദാബിയിലെ ആഗോള ആസ്ഥാനത്ത് വിപുലയായി ആഘോഷിച്ചു. യുഎഇ ദേശീയഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ എമിറാത്തി നൃത്തം, പാചകം, ഹെന്ന ഡിസൈൻ തുടങ്ങിയവ അരങ്ങേറി. ഫൊട്ടോഗ്രഫി, വിഡിയോഗ്രഫി വിജയികളെ അനുമോദിച്ചു.
രാജ്യം വിജയത്തിന്റെ 48-ാം വർഷം ആഘോഷിക്കുമ്പോൾ യുഎഇ എക്സ്ചേഞ്ചിന് രാജ്യ വളർച്ചയിൽ പങ്കുചേരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും തുടർന്നും ഈ സഹകരണം തുടരുമെന്നും കൺട്രി ഹെഡ് അബ്ദുൽ കരീം അൽ കയ്യെദ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.