ADVERTISEMENT
ദുബായ് ∙ :അൽ അവീർ പഴം–പച്ചക്കറി മാർക്കറ്റിൽ 48 -ാത് യുഎഇ ദേശീയ ദിനം വർണാഭമായി ആഘോഷിച്ചു. എഎകെ ഇന്റർനാഷണൽ ഗ്രുപ്പ് ഓഫ് കമ്പനിയുടെ നേതൃത്വത്തിലാണ് ആഘോഷം സംഘടിപ്പിച്ചത്. മാർക്കറ്റിൽ ജോലി ചെയ്യുന്ന വിവിധ രാജ്യക്കാരായ തൊഴിലാളികൾ പങ്കെടുത്ത ആഘോഷ റാലി  ശ്രദ്ധേയമായി. അന്നം തരുന്ന നാടിന് നന്ദി പറഞ്ഞു കൊണ്ടു നൂറുകണക്കിനു തൊഴിലാളികൾ രാജ്യത്തിന്റെ ചതുർവർണ പതാകയുമേന്തി റാലിയിൽ അണിനിരന്നു. മുഹമ്മദലി ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. മുഹമ്മദ് കുട്ടി ഹാജി,  ഷെരീഫ് , ജീവനക്കാർ അടക്കം നിരവധി പേർ പങ്കെടുത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com