ADVERTISEMENT

ദുബായ് ∙ സഹിഷ്ണുതയും സഹവർത്തിത്വവും സമാധാനവും നിലനിർത്താൻ യുഎഇ നടത്തുന്ന ശ്രമങ്ങൾ പ്രകീർത്തിക്കപ്പെടേണ്ടതാണെന്നു ഫ്രാൻസിസ് മാർപാപ്പ.  വിവിധ മതങ്ങളെയും  സംസ്കാരങ്ങളെയും ഉൾക്കൊള്ളുന്നതിലും  സമഭാവനയോടെ  കാണുന്നതിലും യുഎഇ ലോകത്തിനു മാതൃകയാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ താൻ നടത്തിയ യുഎഇ സന്ദർശനം മധുരസ്മരണകൾ സമ്മാനിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി.

വത്തിക്കാനിൽ തന്നെ സന്ദർശിച്ച മാഡ്രിഡിലെ യുഎഇ സ്ഥാനപതി കാര്യാലയം ഉദ്യോഗസ്ഥർ, എമിറേറ്റ്സ് സെന്റർ ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് ആൻ റിസർച് പ്രതിനിധികൾ എന്നിവർ ഉൾപ്പെട്ട സംഘത്തോടു സംസാരിക്കുകയായിരുന്നു ഫ്രാൻസിസ് മാർപാപ്പ.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾ എന്നിവരുടെ ആശംസകൾ സ്ഥാനപതി കാര്യാലയത്തിലെ സാമ്പത്തിക, രാഷ്ട്രീയ, മാധ്യമവിഭാഗം മേധാവി സാറാ അൽ മഹ്റി മാർപാപ്പയെ അറിയിച്ചു.

english summary: uae is role model of tolerance, coexistence, peace: pope francis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com