ADVERTISEMENT

ദോഹ ∙ കലാ, സാംസ്‌കാരിക കൂട്ടായ്മയായ ഫോം ഖത്തർ ഏർപ്പെടുത്തിയ എരിഞ്ഞോളി മൂസ പ്രഥമ കലാ പുരസ്‌കാരം (ഒരുലക്ഷം രൂപ) പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ കണ്ണൂർ ഷെരീഫിന്.

മാപ്പിള പാട്ട് രംഗത്ത് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. മാപ്പിളപ്പാട്ട് രംഗത്തെ പ്രശസ്തരായ മുൻ എംപി ടി.കെ.ഹംസ, ഒ.എം.കരുവാരക്കുണ്ട്, ഫൈസൽ എളേറ്റിൽ, വി.ടി.മുരളി, കവി ആലംകോട് ലീലാകൃഷ്ണൻ എന്നിവർ അടങ്ങുന്ന ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. 

വ്യാഴാഴ്ച വൈകിട്ട് 7ന് അൽ അറബി സ്‌പോർട്‌സ് ക്ലബ് ഖത്തർ വോളിബോൾ അസോസിയേഷൻ ഇൻഡോർ ഹാളിൽ നടക്കുന്ന സംഗീത പരിപാടിയുടെ വേദിയിൽ പുരസ്‌കാരം സമ്മാനിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com