ADVERTISEMENT

ദോഹ ∙ രാജ്യത്ത് ആലിപ്പഴം പൊഴിച്ച് മഴ. ഇന്നലെ രാവിലെ മുതൽ ആരംഭിച്ച കനത്ത മഴ തുടരുകയാണ്. പലയിടത്തും മഴയിൽ വലിയ ആലിപ്പഴങ്ങൾ വീണു. ദോഹ നഗരത്തിലുടനീളം ഇടവിട്ടുള്ള മഴയാണ് പെയ്തത്. മിസൈദിൽ കനത്ത മഴയ്ക്കൊപ്പം ആലിപ്പഴങ്ങൾ വീഴുന്നത് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി.

വലിയ ആലിപ്പഴങ്ങൾ വീഴുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും ഒട്ടേറെ പേർ പങ്കുവച്ചു. രാജ്യത്ത് പലയിടങ്ങളിലും തിങ്കളാഴ്ച അർധരാത്രി മുതൽ മഴ ശക്തി പ്രാപ്പിച്ചിരുന്നു. മിസൈദ്, അൽ വക്ര, ഹമദ് രാജ്യാന്തര വിമാനത്താവളം എന്നിവിടങ്ങളിലാണ് കൂടുതൽ മഴ രേഖപ്പെടുത്തിയത്.

മിസൈദിൽ വ്യവസായ മേഖലയിലെ ഫാക്ടറികൾക്കു സമീപവും വലിയ ആലിപ്പഴങ്ങൾ വീണിരുന്നു. ഇന്നും രാജ്യത്തുടനീളം മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത കാറ്റും ഇടിയുമുണ്ടാവും. ജനങ്ങൾ കടൽ യാത്ര ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com