ADVERTISEMENT

ദുബായ് ∙ 2019 പിന്നിടുമ്പോൾ സമൂഹമാധ്യമങ്ങളിൽ രാജ്യത്തിന്റെ തിളക്കമുള്ള ചിത്രം പതിഞ്ഞു. ഈ വർഷത്തെ പ്രധാന സംഭവങ്ങളും ചരിത്ര നിമിഷങ്ങളും പ്രമുഖർ പങ്കുവച്ചപ്പോൾ അതു ജനങ്ങൾ ഏറ്റുപിടിച്ചതായി ട്വിറ്റർ പുറത്തു വിട്ട വാർഷിക റിപ്പോർട്ട് വ്യക്തമാക്കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയഖ് മുഹമ്മദ് ബ്ൻ റാഷിദ് അൽ മക്തൂമിന്റെ ട്വീറ്റാണു ഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയത്. ലോകത്തുള്ള ഒരു കോടിയാളുകൾ പിന്തുടരുന്ന അദ്ദേഹത്തിന്റെ ഔദ്യോഗിക പേജിലെ പ്രഖ്യാപനങ്ങളും പോസ്റ്റുകളും ജനകീയമാണെന്ന് സോഷ്യൽ മീഡിയ റിപ്പോർട്ട് പറയുന്നു.

‌ജനുവരി മുതൽ നവംബർ വരെയുള്ള ഷെയ്ഖ് മുഹമ്മദിന്റെ ട്വീറ്റുകൾക്കു വൻ സ്വീകാര്യത ലഭിച്ചു. റമസാൻ, ഷെയ്ഖ് സായിദ് സ്മരണ, പതാകദിനം, സായിദ് അഭിലാഷം, സഹിഷ്ണുത വർഷം എന്നിവയുമായി ബന്ധപ്പെട്ടതാണ് യുഎഇ യിലെ ഏറ്റവും ടാഗ് ചെയ്യപ്പെടുന്ന അവസരങ്ങൾ. രാജ്യത്തിന്റെ പ്രഥമ ബഹിരാകാശ സഞ്ചാരി ഹസ്സ അൽ മൻസൂരിയുടെ ചരിത്രദൗത്യവുമായി ബന്ധപ്പെട്ട സമൂഹമാധ്യമ ഇടപെടലും ലോക ശ്രദ്ധ നേടി.

സെപ്റ്റംബർ 25 ന് ബഹിരാകാശ യാത്രവുമായി ബന്ധപ്പെട്ടുള്ള അദ്ദേഹത്തിന്റെ ട്വീറ്റ് യുഎഇയിലെ ഏറ്റവും വലിയ സമൂഹമാധ്യമ ഇടപെടലായി മാറി. 'സന്തോഷത്തിന്റെയും സംഭ്രമത്തിന്റെയും ഇടയിലുള്ള നിമിഷങ്ങളിലാണ്. തുടക്കക്കാരുടെ അത്യുത്സാഹവും ആത്മാഭിമാനത്തിന്റെ വലയവുമുണ്ട്. ഇന്ന്, പുതിയ ചക്രവാളത്തിലേക്ക് 

uae-twitter-2

ഈ രാജ്യത്തിന്റെ പ്രതാപവും പ്രതീക്ഷയും പേറിയുള്ള സഞ്ചാരം സമാരംഭിക്കുകയാണ്. സായിദിന്റെ അഭിലാഷപ്രാപ്തിക്കായി കുടുംബത്തിൽ നിന്നും ജന്മഭൂമിയിൽ നിന്നും അകന്ന്, താരങ്ങളോടടുത്തുള്ള യാത്ര. വിജയത്തിനും ബഹിരാകാശത്തിൽ നിന്നുള്ള മറ്റൊരു അഭിമുഖം സാധ്യമാകുന്നതിനുമായി എനിക്കു വേണ്ടി നിങ്ങൾ പ്രാർഥിക്കണം. നിങ്ങളുടെ സഹോദരൻ ഹസ്സ അൽ മൻസൂരി'. ഹൃദയസ്പർശിയായ വാചകങ്ങളായി അറബ് സമൂഹം ഇതേറ്റെടുത്തു.

'ഹസ്സ ബഹിരാകാശത്ത് എത്തിയത് അറബ് യുവാക്കൾക്കുമുള്ള സന്ദേശമാണ്, പുരോഗതി നേടാനും മുന്നോട്ട് കുതിക്കാനും നമുക്ക് സാധിക്കും.. ' എന്നു തുടങ്ങുന്ന ഷെയഖ് മുഹമ്മദിന്റെ ട്വീറ്റിനും അഭൂതപൂർവകമായ പ്രതികരണമാണ് ലഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com