ADVERTISEMENT

ദുബായ് ∙ ലോകത്തിന്റെ വിവിധ കോണുകളിലെ രുചിവൈവിധ്യം നുണയാൻ ഗ്ലോബൽ വില്ലേജിലെ ഫ്ലോട്ടിങ് മാർക്കറ്റ്. തയ് ലൻഡിൻ്റെ പരമ്പരാഗത ഭക്ഷണശാലകളെ അനുസ്മരിപ്പിച്ച് സവിശേഷമായ  ലഘു ഭക്ഷണം സ്വാദോടെ കഴിക്കാൻ മിതമായ നിരക്കു മാത്രം നൽകേണ്ടുന്ന നാൽപതോളം ഔട് ലറ്റുകളാണ് ഇവിടെയുള്ളത്. ഗുണമേന്മയേറിയ വിഭവങ്ങളാണ് എന്നതാണ് ആഗോള ഗ്രാമത്തിലെ കനാലിൽ നിർത്തിയിട്ട തോണികളിൽ പ്രവർത്തിക്കുന്ന ഭക്ഷണ ശാലകളുടെ പ്രത്യേകത.

dgv-floating-market

തയ് ലൻഡ് ഭക്ഷണ വൈവിധ്യമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം. പരമ്പരാഗത തയ് ഭക്ഷണങ്ങളായ മാംഗോ ട്രീറ്റ്സ് മുതൽ തയ് നൂഡിൽസ് വരെ രുചി വൈവിധ്യങ്ങളോടെ ആസ്വദിക്കാം. തേങ്ങ ഉപയോഗിച്ചുള്ള വിഭവങ്ങൾ നുണയാൻ എത്തുന്നവരേറെ. ഇളനീരിൽ തന്നെ നൽകുന്ന പ്രത്യേക വിഭവത്തിനാണ് ആവശ്യക്കാരേറെ. എങ്കിലും ഒാരോ കിയോസ്കുകളും വ്യത്യസ്തമായ വിഭവങ്ങളാണ് ഒരുക്കുന്നത്. വേറിട്ട പഴച്ചാറുകളും പ്രത്യേകതയാണ്. തായ്‌ലൻഡിന്റെ ഭക്ഷണ സംസ്കാരം നേരിട്ടറിയാൻ സ്വദേശികളും ഇന്ത്യക്കാരടക്കമുള്ള വിദേശീയരായ സന്ദർശകരും ഫ്ലോട്ടിങ് മാർക്കറ്റിൽ എത്തുന്നു. 

dgv-floating-market-2

താപ്തിം ഗ്രോബ്

തയ് തേങ്ങ ഉപയോഗിച്ചുണ്ടാക്കുന്ന താപ്തിം ഗ്രോബ് എന്ന ‍മധുര വിഭവം ഏറെ രുചികരമാണ്. തേങ്ങ കഷ്ണങ്ങളും തേങ്ങാപ്പാലുമാണ് ഇതിൻ്റെ പ്രധാന ചേരുവകൾ. തേങ്ങ ഉപയോഗിച്ചും അല്ലാതെയുമുള്ള ഡെസേർട് വിഭവങ്ങൾക്ക് പ്ലേറ്റിന് 25 ദിർഹം മാത്രമാണ് വില.

dgv-floating-market-3

മാങ്ങച്ചാറുകൾ

മാങ്ങ ഉപയോഗിച്ചുണ്ടാക്കുന്ന ജ്യൂസ്, സ്മൂത്തീസ്, എെസ് ക്രീം, വാഫിൽസ്, ഡ്രൈ മാംഗോസ് എന്നിവ ലഭിക്കുന്ന പ്രത്യേക കിയോസ്ക് ഇവിടെയുണ്ട്. മാങ്ങയും അരിയും ചേർത്തുള്ള പ്രത്യേക വിഭവം സന്ദർശകർ ഒരിക്കലെങ്കിലും ആസ്വദിക്കണമെന്ന് തയ് ലൻഡിൽ നിന്നുള്ള കച്ചവടക്കാരി പട്ടതിരിനറ്റ് പറയുന്നു.

dgv-floating-market-4

ഇവ കൂടാതെ, പ്രശസ്ത തയ് വിഭവങ്ങളായ പാഡ് തയ് ഗ്രീൻ കറി, ഗ്രിൽഡ് ഇറച്ചിയുണ്ട, ഗ്രിൽഡ് മത്സ്യം എന്നിവയും നിങ്ങളുടെ വായിൽ കൊതിയൂറുന്ന വിഭവങ്ങളായിരിക്കും. 

dgv-floating-market-5

ഫ്ലോട്ടിങ് മാർക്കറ്റ് കൂടാതെ, 10 പരമ്പരാഗത ഭക്ഷണ വിൽപന ശാലകളടക്കം 150 ഫൂ‍ഡ് ആൻ‍ഡ് ബിവറേജ് ഔട് ലറ്റുകൾ ഗ്ലോബൽ വില്ലേജിൽ ഇടംപിടിച്ചിട്ടുണ്ട്.  ഇന്ത്യയടക്കം ഒാരോ രാജ്യങ്ങളും തങ്ങളുടെ ഭക്ഷണപ്പെരുമ ഇവിടെ വെളിപ്പെടുത്തുന്നു. മെക്സിക്കോ, ക്യൂബ, ഉസ് ബക്കിസ്ഥാൻ, കുവൈത്ത്, ഇറ്റലി, അഫ്ഗാനിസ്ഥാൻ, ചൈന, ഇന്ത്യ, യുഎഇ ഭക്ഷണ വൈവിധ്യങ്ങൾ രുചിക്കാൻ വേണ്ടി മാത്രം കുടുംബസമേതം എത്തുന്ന സന്ദർശകരും ഒട്ടേറെ. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com