ADVERTISEMENT

ഷാർജ ∙ അഴക്, ആരോഗ്യം,സമ്പാദ്യം തുടങ്ങിയവയെക്കുറിച്ചുള്ള അറിവുകളെല്ലാം ഒരു കുടക്കീഴിലാക്കി മലയാള മനോരമ മെഗാ എക്സ്പോ നാളെയും മറ്റെന്നാളും ഷാർജ എക്സ്പോ സെന്ററിൽ നടക്കും. വിദ്യാഭ്യാസം, വിവാഹം, ഫാഷൻ, റിയൽ എസ്റ്റേറ്റ് തുടങ്ങിയ രംഗങ്ങളിലെ നൂതന വിവരങ്ങൾ ലഭ്യമാകുന്ന സ്റ്റാളുകളാണ് എക്സ്പോയുടെ പ്രധാന ആകർഷണം. ഇതിനൊപ്പം വിവിധ വിഭവങ്ങൾ രുചിക്കാവുന്ന ഭക്ഷണ സ്റ്റോളുകളും സജ്ജമാകുന്നു. വിവിധ മൽസരങ്ങളും അരങ്ങേറും. കാഴ്ചക്കാരിൽ ആവേശം നിറച്ച് രണ്ടുദിവസവും വൈകിട്ട് വെഡിങ് ഷോയും നടക്കും. സന്ദർശകരിലെ ഭാഗ്യശാലിക്ക് ഐഫോൺ 11 സമ്മാനവുമുണ്ട്.

നാളെ കുട്ടികൾക്കായി പെയിന്റിങ് മത്സരവും ക്രിസ്മസ് തീം സ്പെഷൽ ഫാഷൻ ഷോയും നടക്കും. 14ന് അഭിനയ മത്സരവും ഉണ്ട്. മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ സജ്ജമാക്കുന്ന എജ്യുക്കേഷൻ പവിലിയൻ, കേരളത്തിന്റെ സ്വന്തം റിയൽ എസ്റ്റേറ്റ് വെബ്സൈറ്റായ ഹലോ അഡ്രസ് ഡോട്ട് കോം ഒരുക്കുന്ന റിയൽ എസ്റ്റേറ്റ് പവിലിയൻ, ദക്ഷിണേന്ത്യയിലെ പ്രമുഖ വൈവാഹിക വെബ്സൈറ്റായ എം ഫോർ മാരിയുടെ വെഡിങ് ഷോ തുടങ്ങിയവയും എക്സ്പോയുടെ ആകർഷണങ്ങളാണ്.

രാവിലെ എട്ടുമുതൽ രാത്രി 11 വരെ നടക്കുന്ന എക്സ്പോയിൽ പ്രവേശനം സൌജന്യമാണ്. മൽസരങ്ങൾക്കുള്ള റജിസ്ട്രേഷനും സൗജന്യമാണ്. നാട്ടിലെ പ്രശസ്തരായ ഡോക്ടർമാർ പ്രവാസികളെ കാണുന്ന മീറ്റ ദ ഡോക്ടർ പരിപാടി നാളെയും മറ്റെന്നാളും നടക്കും. നാളെ ഷാർജ സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് ഹോളിൽ രാവിലെ 9.30ന് 14ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വൈകിട്ട് 5.30നുമാണ് പരിപാടി. വിവിധ രോഗങ്ങളെക്കുറിച്ചുള്ള സംശയങ്ങൾക്ക് ഡോക്ടർമാർ മറുപടി പറയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com