ADVERTISEMENT

ഷാർജ ∙ ഇന്ത്യൻ അസോസിയേഷനിൽ സംഘടിപ്പിച്ച മനോരമ മീറ്റ് ദ് ഡോക്ടർ പരിപാടി ഒട്ടേറെ പേർക്ക് വഴികാട്ടിയായി. ജീവിതശൈലീ രോഗങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ചികിത്സകൾ, വിവിധ സേവനങ്ങൾ ലഭ്യമാകുന്ന ആശുപത്രികൾ എന്നിവയെക്കുറിച്ച് വിദഗ്ധ േഡാക്ടർമാർ വിശദീകരിച്ചു. അനാവശ്യ ആശങ്കകൾ ഒഴിവാക്കാനും സഹായകമായി. മലയാള മനോരമയും മനോരമ ഓൺലൈനും ക്വിക് ഡോക് ഡോട് കോമും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.

meet-the-dr1

ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി.ജോൺസൺ, വൈസ് പ്രസിഡന്റ് മുഹമ്മദ് ജാബിർ, ബഹിരാകാശ ശാസ്ത്രജ്ഞൻ ഡോ.ടി.പി.ശശികുമാർ, മലയാള മനോരമ മാർക്കറ്റിങ് സർവീസസ് ആൻഡ് സൊല്യൂഷൻസ് വൈസ് പ്രസിഡന്റ് ജോയ് മാത്യു, മനോരമ ദുബായ് ചീഫ് റിപ്പോർട്ടർ രാജു മാത്യു, അരുൺ ജെയിംസ്, സാദിഖ് കാവിൽ, ഡോക്ടർമാർ എന്നിവർ പ്രസംഗിച്ചു. ഡോക്ടർമാർക്ക് മെമെന്റോ നൽകി ആദരിച്ചു.

ഇ.പി.ജോൺസൺ, മുഹമ്മദ് ജാബിർ എന്നിവരെ മനോരമ മാർക്കറ്റിങ് സർവീസസ് ആൻഡ് സൊല്യൂഷൻസ് വൈസ് പ്രസിഡന്റ് ജോയ് മാത്യു പൊന്നാട അണിയിച്ചു. ഡോ.ടി.പി.ശശികുമാറിനെ ഇ.പി.ജോൺസൺ പൊന്നാട അണിയിച്ചു.

meet-the-dr2

തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് പൾമനോളജി വിഭാഗം സീനിയർ കൺസൽറ്റന്റ് ഡോ.ലൂക് മാത്യു, നെയ്യാറ്റിൻകര നിംസ് ഹോസ്പിറ്റൽ നാച്ചുറോപ്പതി വിഭാഗം ഡോക്ടർ ലളിത അപ്പുക്കുട്ടൻ (സ്ലിമ്മിങ് സ്പെഷലിസ്റ്റ്), അടൂർ ലൈഫ് ലൈൻ ഹോസ്പിറ്റൽ ഗൈനക്കോളജി ആൻഡ് ഇൻഫെർട്ടിലിറ്റി സ്പെഷലിസ്റ്റ് ഡോ. സിറിയക് പാപ്പച്ചൻ, തിരുവനന്തപുരം പിആർഎസ് ഹോസ്പിറ്റൽ എംഡിയും ജനറൽ മെഡിസിൻ വിഭാഗം സ്പെഷലിസ്റ്റുമായ ഡോ.മിഥുൻ രത്തൻ, കൊട്ടാരക്കര ഡോ.മുരളീസ് മെഡിക്കൽ സെന്ററിലെ ലാപ്രോസ്കോപ്പിക് സർജനും പൈൽസ്, ഫിസ്റ്റുല, വെരിക്കോസ് വെയിൻ ചികിത്സാ വിദഗ്ധനുമായ ഡോ.കൃഷ്ണൻ നമ്പൂതിരി, തിരുവനന്തപുരം പിആർഎസ് ഹോസ്പിറ്റലിലെ ഡോ.ശ്രീലക്ഷ്മി ശ്രീനാഥ്, തിരുവനന്തപുരം എസ്പി ഫോർട്ട് ഹോസ്പിറ്റലിലെ ഡോ.വിഘ്നേഷ്, കൊച്ചി സുഗഞ്ജലി പാലിയേറ്റീവ് ഹോം കെയറിലെ എം.കെ.സുകുമാർ, കോട്ടയ്ക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ ഒാർത്തോപീഡിക് സർജൻ  ഡോ.റിസ്വാൻ എം. ഇക്ബാൽ  എന്നിവരാണ് രോഗികളുമായി കൂടിക്കാഴ്ച നടത്തിയത്.

വെള്ളിയാഴ്ച ഷാർജ സെന്റ് ഗ്രിഗോറിയോസ് ഒാർത്തഡോക്സ് പള്ളിയിലും മീറ്റ് ദ് ഡോക്ടർ പരിപാടി സംഘടിപ്പിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com