ADVERTISEMENT

ദോഹ ∙ ഹമദ് മെഡിക്കൽ കോർപറേഷനിലെ (എച്ച്എംസി) ഫാർമസികളിൽ ലഭ്യമായ പ്രമേഹത്തിനുള്ള മെറ്റ്‌ഫോമിൻ (ഗ്ലൂക്കോഫേജ്) മരുന്നുകൾ സുരക്ഷിതമായി കഴിക്കാവുന്നതാണെന്ന് അധികൃതർ. എച്ച്എംസി വിതരണം ചെയ്യുന്ന എല്ലാ മെറ്റ്‌ഫോമിൻ മരുന്നുകളും സുരക്ഷിതമാണെന്നും ഇവയിൽ എൻ–നിട്രോസോഡിമെഎഥിലാമിൻ (എൻഡിഎംഎ ) സത്ത് അടങ്ങിയിട്ടില്ലെന്നും അധികൃതർ ഉറപ്പ് നൽകി.

ഫ്രാൻസിലെ യഥാർഥ നിർമാതാക്കളിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുന്ന മെറ്റ്‌ഫോമിൻ മരുന്നുകളാണ് എച്ച്എംസി രോഗികൾക്ക് നൽകുന്നത്. യുഎസ് ഫുഡ്-ഡ്രഗ് അഡ്മിനിസ്‌ട്രേഷനും യൂറോപ്യൻ മെഡിസിൻസ് ഏജൻസിയും മരുന്നിൽ മാലിന്യം കലർന്ന എൻഡിഎംഎയുടെ സത്ത് അടങ്ങിയിട്ടില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. യുഎസിലും യൂറോപ്പിലും ഗ്ലൂക്കോഫേജ് തന്നെയാണ് ഉപയോഗിക്കുന്നത്.

എച്ച്എംസിയിലെ മെറ്റ്‌ഫോമിൻ മരുന്നുകൾ എൻഡിഎംഎ രഹിതമാണെന്ന് ഉറപ്പാക്കിയതായും മുൻകരുതലുകളും സ്വീകരിച്ചതായും പൊതുജനാരോഗ്യ മന്ത്രാലയം വാർത്തക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com