ADVERTISEMENT

ഫുജൈറ  ∙ പൗരത്വ ഭേദഗതി നിയമത്തിനു മതത്തിന്റെ നിറം നൽകിയത് അംഗീകരിക്കാനാവില്ലെന്നു കെപിസിസി ജനറൽ സെക്രട്ടറി പത്മജ വേണുഗോപാൽ. കോൺഗ്രസ് ഭരണത്തിൽ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ അടക്കമുള്ള എല്ലാ ജനവിഭാഗങ്ങളും സുരക്ഷിതരും നിർഭയരുമായിരുന്നു.  രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ വെള്ളം ചേർത്തു വിഭാഗീയത വളർത്തുന്നവരെ ചെറുത്തുതോൽപിക്കണമെന്നും പറഞ്ഞു. 

ഇൻകാസിന്റെ ആഭിമുഖ്യത്തിലുള്ള മലബാർ മേഖലാ കുടുംബസംഗമവും യുഎഇയുടെ 48ാം ദേശീയദിനാഘോഷ സമാപനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു പത്മജ. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ടി.ആർ.സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. 

പ്രസിഡന്റ് കെ.സി. അബൂബക്കർ, കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് മഹാദേവൻ വാഴശ്ശേരിയിൽ, വൈസ് പ്രസിഡന്റ് എൻ.പി. രാമചന്ദ്രൻ, ഫുജൈറ പൊലീസിലെ റാഷിദ് ബിൻ സായിദ്, കെഎംസിസി പ്രസിഡന്റ് മുബാറക് കോക്കൂർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.സി.ഹംസ, സെക്രട്ടറി ജിതേഷ് നമ്പറോൻ  എന്നിവർ പ്രസംഗിച്ചു. കലാപരിപാടികൾ ഉണ്ടായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com