ADVERTISEMENT

ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ നേരത്തെ എത്തണം. വിമാനം പുറപ്പെടുന്നതിന്റെ മൂന്നോ നാലോ മണിക്കൂർ മുൻപ് എത്താൻ ശ്രദ്ധിക്കണം. 

 റോഡിലെ തിരക്കു കണക്കിലെടുത്ത് വീടുകളിൽ നിന്നു നേരത്തെ ഇറങ്ങുന്നതാണ് സുരക്ഷിതം. ബാഗേജുകൾക്കായി ക്വിക് ഡ്രോപ് കൌണ്ടറുകൾ സജ്ജമാക്കിയിട്ടുണ്ട്. എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സ്മാർട് ഗേറ്റുകൾ ഉപയോഗപ്പെടുത്തിയാൽ കൗണ്ടറുകളിലെ തിരക്കൊഴിവാകും. 

പുറപ്പെടുംമുൻപ് വിമാനസർവീസ് സമയത്തിൽ മാറ്റമുണ്ടോയെന്ന് ഉറപ്പാക്കുന്നതും നല്ലതാണ്. വിമാനത്താവളത്തിലെ ഇലക്ട്രോണിക് ബോർഡുകളിലെ അറിയിപ്പുകൾ ശ്രദ്ധിക്കണം. യാത്രക്കാരെ സഹായിക്കാൻ വിമാനത്താവള ജീവനക്കാർ ഉണ്ടാകും. വരുംദിവസങ്ങളിൽ ദുബായ് വിമാനത്താവളം വഴി 50 ലക്ഷം പേർ യാത്രചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com