ADVERTISEMENT

ദുബായ്∙യുഎഇയിൽ 22 മുതൽ തണുപ്പ് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷകർ. 12 ഡിഗ്രി സെൽഷ്യസ് മുതൽ 25 വരെയായിരിക്കും താപനില. ജനുവരി ആകുമ്പോഴേക്കും മരുഭൂമിയിലും പർവതമേഖലകളിലും താപനില 5 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നേക്കാമെന്ന് ഷാർജയിലെ ജ്യോതിശാസ്ത്രജ്ഞനും കാലാവസ്ഥാ നിരീക്ഷകനുമായ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു.  26ന് സൂര്യഗ്രഹണം ദൃശ്യമാകും. 

അതേസമയം, രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഇന്നലെ നേരിയതോതിൽ മഴപെയ്തു. പൊതുവെ മൂടിക്കെട്ടിയ അന്തരീക്ഷമാണ്.  കടൽ പ്രക്ഷുബ്ധം. അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഫുജൈറ, റാസൽഖൈമ, ഉമ്മുൽഖുവൈൻ, റാസൽഖൈമ ജബൽ ജൈസ് മലനിരകളിൽ എന്നിവിടങ്ങളിൽ മഴചാറി. തീരദേശങ്ങളിലും പർവതമേഖലകളിലും തണുപ്പുകൂടുതലാണ്. 

ബുധൻ രാത്രിയിലും സാമാന്യം ഭേദപ്പെട്ട മഴയുണ്ടായി. ഫുജൈറ അൽ ബിദിയ, തൌബാൻ, വടക്കൻ മലയോര മേഖലകളായ അൽജീർ, ഖോർ ഖോർ, ഷാം എന്നിവിടങ്ങളിൽ മഴ ശക്തമായിരുന്നു. 

ജബൽ ജൈസ് റോഡ് അടച്ചു

അസ്ഥിരകാലാവസ്ഥ തുടരുന്നതിനാൽ ജബൽ ജൈസ് മലനിരകളിലേക്കുള്ള റോഡ് അടച്ചു.

ഒമാനിലെ ഖബൂറയിൽ വാദി നിറഞ്ഞൊഴുകി

മഴയെ തുടർന്ന് ഒമാനിലെ ഖബൂറയിൽ വാദി നിറഞ്ഞൊഴുകി. ചിലയിടങ്ങളിൽ റോഡുകളിൽ വെള്ളക്കെട്ട് ഉണ്ടായത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കി.  അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ അന്തരീക്ഷം മേഘാവൃതമായിരുന്നു. രാജ്യത്തു തണുപ്പ് കൂടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com