ADVERTISEMENT

ദുബായ് ∙ അസ്ഥിരകാലാവസ്ഥ തുടരുന്ന യുഎഇയിൽ തണുപ്പ്കൂടി. ഇന്നലെ പലമേഖലകളിലും മൂടിക്കെട്ടിയ കാലാവസ്ഥയായിരുന്നു. വടക്കൻ എമിറേറ്റുകളിൽ ശക്തമായ കാറ്റുമുണ്ടായിരുന്നു. ചിലയിടങ്ങളിൽ മഴ പെയ്തു. 

റാസൽഖൈമ പർവതമേഖലകളിൽ ഇന്നലെ പുലർച്ചെ താപനില 4.5 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. കടൽ പ്രക്ഷുബ്ധമായി 7 അടി ഉയരത്തിൽ വരെ തിരമാലകൾ രൂപംകൊണ്ടു. തീരങ്ങളിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നു പൊലീസ് മുന്നറിയിപ്പ് നൽകി. 

ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണം. മഴയത്ത് ബൈക്ക് യാത്രക്കാർ റോഡിൽ ഇറങ്ങരുതെന്നും  നിർദേശിച്ചു. 

ഒമാനിൽ മഴ തുടരുന്നു

ഒമാന്റെ വിവിധ മേഖലകളിലും മഴ തുടരുകയാണ്. താപനില താഴ്ന്നു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞു തുടങ്ങിയ മഴയിൽ വാദികൾ നിറഞ്ഞൊഴുകുകയാണ്. ബൌഷർ മേഖലയിൽ 46 മില്ലീമീറ്റർ മഴ ലഭിച്ചു. പലയിടങ്ങളിലും ഗതാഗത തടസ്സമുണ്ടായെന്നാണു റിപ്പോർട്ട്. 

കടൽ പ്രക്ഷുബ്ധമാണ്. വാദികൾ, കടൽ, മറ്റു ജലാശയങ്ങൾ എന്നിവിടങ്ങളിൽ നിന്നു വിട്ടുനിൽക്കണമെന്നു പൊതുജനങ്ങൾക്ക് പൊലീസ് നിർദേശം നൽകി. 

ദോഫാർ ഗവർണറേറ്റിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ നിരീക്ഷകരുടെ റിപ്പോർട്ട്. പർവതമേഖലകളിൽ മൂടൽമഞ്ഞുണ്ട്. മസ്കത്ത്, ബാത്തിന, ദഹീറ, ഷർഖിയ, ദോഫാർ, ദഖ് ലിയ, എന്നിവിടങ്ങളിൽ അന്തരീക്ഷം മൂടിക്കെട്ടി. ശക്തമായ മഴ പ്രതീക്ഷിക്കുന്നു. 

മുന്നറിയിപ്പുകൾ മറക്കരുതേ

മഴയത്ത് ബൈക്ക് യാത്രക്കാർ റോഡിൽ ഇറങ്ങരുത്.

കടൽ പ്രക്ഷുബ്ധമാണ്. വാദികൾ, കടൽ, മറ്റു ജലാശയങ്ങൾ എന്നിവിടങ്ങളിൽ നിന്നു വിട്ടുനിൽക്കണം

ദോഫാർ ഗവർണറേറ്റിൽ ശക്തമായ മഴയ്ക്കു സാധ്യത

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com