ADVERTISEMENT

അബുദാബി ∙ തലസ്ഥാന എമിറേറ്റിൽ അമിതവേഗം ഉൾപ്പെടെ ഗുരുതര നിയമലംഘനങ്ങൾക്ക് പിഴയിളവ് ലഭിക്കില്ല. ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ അബുദാബി പൊലീസ് പകുതിയാക്കിയിരുന്നു. ഈമാസം 22 നു മുൻപുള്ള നിയമലംഘനങ്ങൾക്കാണിത്.

നിയമലംഘനം രേഖപ്പെടുത്തിയ ദിവസം മുതൽ 60 ദിവസത്തിനകം പിഴയടയ്ക്കുന്നവർക്ക് ഇളവ് ലഭിക്കും. ഇതിനുശേഷം ഒരു വർഷം തികയും മുൻപ് പിഴയടയ്ക്കുന്നവർക്ക് ഇളവ് 25%. അതിനുശേഷം ഇളവു ലഭിക്കില്ല.

ഇളവ് ലഭിക്കാത്ത കുറ്റകൃത്യങ്ങൾ

പൊതുജനങ്ങളുടെ ജീവനു ഭീഷണിയാകും വിധം വാഹനമോടിക്കുക. ചെറുതും വലുതുമായ വാഹനങ്ങൾക്ക് ഇതു ബാധകമാണ്. 

പൊതു-സ്വകാര്യ സ്വത്തുവകകൾക്കു കേടു വരുത്തുക. 

അനുവദനീയമല്ലാത്ത ഇടങ്ങളിൽ ഒാവർടേക്ക് ചെയ്യുക. 

ചുവപ്പു സിഗ്നൽ മറികടന്നു വാഹനമോടിക്കുക.

ശബ്ദമലിനീകരണമുണ്ടാക്കുക. 

പെട്ടെന്നു െവട്ടിത്തിരിയുകയോ ലെയ്ൻ മാറുകയോ ചെയ്യുക. 

ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം

അനുവദനീയമായ േവഗത്തിൽ കൂടുതൽ പോകുക. 

അപകടകാരണമാകാവുന്നതോ വസ്തുക്കൾ അനുവാദം വാങ്ങാതെ കൊണ്ടുപോകുക. 

അശ്രദ്ധമായി ബൈക്ക് ഒാടിക്കൽ

വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കാതിരിക്കൽ

സുരക്ഷാ മുൻകരുതലുകളെടുക്കാത്ത സ്കൂൾ ബസുകൾ

യാത്രാ വാഹനങ്ങളിലല്ലാതെ യാത്രക്കാരെ കൊണ്ടുപോകുക

ആംബുലൻസ്, പൊലീസ് തുടങ്ങിയ അടിയന്തര കാര്യങ്ങൾക്കുള്ള വാഹനങ്ങൾക്കു തടസ്സമുണ്ടാക്കുക. 

മദ്യപിച്ച് വാഹനമോടിക്കുക.

അബുദാബി ടോൾ : ഇതര എമിറേറ്റ് വാഹനങ്ങൾക്ക് ഇളവ്

അബുദാബി ∙ അബുദാബി ടോള്‍ ഗേറ്റുകൾ വഴി കടന്നു പോകുന്ന ഇതര എമിറേറ്റുകളിലെ വാഹനങ്ങൾക്കു താൽക്കാലിക ഇളവ്. ടോൾ സംവിധാനത്തിൽ എതെങ്കിലും സാഹചര്യത്തിൽ രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ തിരക്കില്ലാത്ത സമയങ്ങളിൽ മാത്രം കടന്നു പോകാം. അടുത്ത മാസം 2 മുതലാണ് ടോൾ ഈടാക്കുക.

തിരക്കേറിയ രാവിലെ 7 മുതൽ 9 വരെയും വൈകിട്ട് 5 മുതൽ 7 വരെയുമാണ്4 ദിർഹം ടോൾ. മറ്റു സമയങ്ങളിൽ നൽകേണ്ടതില്ല. പ്രധാന പാതയിൽ ഷെയ്ഖ് സായിദ് പാലം, ഷെയ്ഖ് ഖലീഫ പാലം, അൽ മഖ്ത പാലം, മുസഫ പാലം എന്നിവിടങ്ങളിലാണ് ടോൾ ഗേറ്റ് ഉള്ളത്.എല്ലാ വാഹനങ്ങളും ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററില്‍ രജിസ്റ്റർ ചെയ്യണം. 100 ദിർഹമാണ് നിരക്ക്.

വെബ്സൈറ്റ് : itps.itc.gov.ae.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com