ADVERTISEMENT

ദുബായ് ∙ കുട്ടികളെ മുൻസീറ്റിലിരുത്തി വാഹനമോടിക്കുന്നവരെ പിടികൂടാൻ ഊർജിത നടപടി. നിയമലംഘകർക്ക് 400 ദിർഹമാണു പിഴ. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു അബുദാബി, ദുബായ് പൊലീസ് ബോധവൽക്കരണം ആരംഭിച്ചു. 

മുൻസീറ്റിലായാലും പിൻസീറ്റിലായാലും യാത്രക്കാർക്കു സീറ്റ് ബെൽറ്റ് നിർബന്ധമാണ്. നിയമം ലംഘിച്ചാൽ 400 ദിർഹം പിഴയ്ക്കു പുറമെ ഡ്രൈവറുടെ ലൈസൻസിൽ 4 ബ്ലാക് പോയിന്റ് പതിയുകയും ചെയ്യും. സീറ്റ് ബെൽറ്റുകൾ 40 മുതൽ 60% വരെ സുരക്ഷ ഉറപ്പാക്കുമെന്നാണ് പഠനറിപ്പോർട്ട്. 

999 അടിയന്തര സഹായത്തിന് മാത്രം 

അടിയന്തര സാഹചര്യങ്ങളിൽ മാത്രം വിളിക്കേണ്ട നമ്പരാണു 999 എന്ന് പൊലീസ്. മറ്റു സഹായങ്ങൾ തേടി ഈ നമ്പരിൽ വിളിക്കരുത്. ലൈൻ തിരക്കാകുകയും അർഹിക്കുന്നവർക്ക് സഹായം കിട്ടാൻ വൈകുകയും ചെയ്യും. 

അടിയന്തര ആവശ്യങ്ങൾ അല്ലെങ്കിൽ വിളിക്കേണ്ട നമ്പർ 901 ആണെന്നും വ്യക്തമാക്കി. കഴിഞ്ഞവർഷം 999ൽ എത്തിയ വിളികളിൽ 75 ശതമാനവും അടിയന്തര സ്വഭാവമില്ലാത്തതായിരുന്നുവെന്ന് ദുബായ് പൊലീസ് അറിയിച്ചു. പാർക്കിങ് സംബന്ധമായ പരാതികൾ പറയാനും വഴിയറിയാനുമൊക്കെയാണ് പലരും വിളിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com