ADVERTISEMENT

ദുബായ് ∙ ലോകം സംഗമിക്കുന്ന എക്സ്പോയ്ക്ക് ആതിഥ്യമേകി വികസനത്തിന്റെ പുതുയുഗത്തിനു തുടക്കംകുറിക്കാൻ ദുബായ്ക്ക് 19,600 കോടി ദിർഹത്തിന്റെ ത്രിവത്സര ബജറ്റ്. 2020 മുതൽ 2022 വരെയുള്ള കർമപരിപാടികൾക്കാണ് തുക വകയിരുത്തിയത്. ഇതാദ്യമായാണ് ഇത്രയും വലിയ ബജറ്റ്. 2020 എക്സ്പോ നടക്കുന്ന ആദ്യവർഷത്തിൽ 6,640 കോടി ദിർഹത്തിന്റെ പദ്ധതികൾ നടപ്പാക്കുമെന്നു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം, കുടുംബക്ഷേമം തുടങ്ങിയ മേഖലകൾക്ക് ഊന്നൽ നൽകും. ലോകത്ത് ഏറ്റവും മികച്ച ജീവിതസൗകര്യങ്ങളുള്ള നഗരമാക്കി ദുബായിയെ മാറ്റും. ഒക്ടോബർ 20 മുതൽ 2021 ഏപ്രിൽ 10 വരെയാണ് ഇന്ത്യയടക്കം 192 രാജ്യങ്ങൾ പങ്കെടുക്കുന്ന വേൾഡ് എക്സ്പോ. ദുബായ് പ്ലാൻ 2021 പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും. അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി 800 കോടി ദിർഹം പ്രത്യേകം നീക്കിവച്ചു. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെയുള്ള വികസന പദ്ധതികൾക്കാണു രൂപം നൽകിയതെന്ന് ഡിപാർട്മെന്റ് ഒാഫ് ഫിനാൻസ് ഡയറക്ടർ ജനറൽ അബ്ദുൽ റഹ്മാൻ സാലിഹ് അൽ സാലിഹ് പറഞ്ഞു.

കൂടുതൽ നിക്ഷേപാവസരം; സ്മാർട് വിദ്യാഭ്യാസം

ദുബായിൽ കൂടുതൽ നിക്ഷേപാവസരങ്ങൾ ഒരുക്കുകയും മികവിന്റെ രാജ്യാന്തര ആസ്ഥാനമാക്കുകയും ചെയ്യും. ശാസ്ത്ര പഠനത്തിനും ഗവേഷണത്തിനും കൂടുതൽ സംവിധാനമൊരുക്കും. വിദ്യാഭ്യാസ മേഖലയിൽ വൻ കുതിച്ചുകയറ്റവും ലക്ഷ്യമാണ്. സ്മാർട് വിദ്യാലയങ്ങൾക്കു തുടക്കമിട്ടു കഴിഞ്ഞു. നിർമിതബുദ്ധി (എഐ), ബ്ലോക് ചെയിൻ മേഖലയിൽ വൻമുന്നേറ്റമാണ് നടത്തിയത്. ബഹിരാകാശ മേഖലയിലടക്കം പുതിയ ദൌത്യങ്ങൾ ഏറ്റെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com