ADVERTISEMENT

അബുദാബി ∙ അബുദാബി ടോൾ സംവിധാനത്തിൽ റജിസ്റ്റർ ചെയ്യാൻ കഴിയാത്ത വാഹനങ്ങൾക്ക് 3 മാസത്തെ ഇളവ്. ഈ കാലയളവിൽ പിഴ ചുമത്തില്ല. ഒാൺലൈനിൽ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ കഴിയുന്നില്ലെന്നു പരാതികൾ ഉയർന്ന സാഹചര്യത്തിലാണിത്. 3 മാസത്തിനുള്ളിൽ റജിസ്റ്റർ ചെയ്യണമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (ഐടിസി) വ്യക്തമാക്കി. എമിറേറ്റിലെ നാലിടങ്ങളിൽ വ്യാഴാഴ്ചയാണ് ടോൾ ഈടാക്കിത്തുടങ്ങിയത്. ഷെയ്ഖ് സായിദ് പാലം, ഷെയ്ഖ് ഖലീഫപാലം, അൽ മഖ്ത പാലം, മുസഫ പാലം എന്നിവിടങ്ങളിലാണ് ടോൾ ഗേറ്റ്.

തിരക്കു കൂടിയ രാവിലെ 7 മുതൽ 9 വരെയും വൈകിട്ട് 5 മുതൽ 7വരെയും 4 ദിർഹമാണ് ടോൾ. മറ്റു സമയങ്ങളിലും വെള്ളി, പൊതുഅവധി ദിവസങ്ങളിലും ടോൾ നൽകേണ്ടതില്ല. എമിറേറ്റസ് ഐഡി വിവരങ്ങൾ, കാർ നമ്പർ, മൊബൈൽ ഫോൺ നമ്പർ, ഇ മെയിൽ വിലാസം എന്നിവ സഹിതമാണ് റജിസ്റ്റർ ചെയ്യേണ്ടത്. സൈറ്റ്: itps.itc.gov.ae. നമ്പർ പ്ലേറ്റുകളിൽ നിന്നു വാഹനങ്ങൾ മനസിലാക്കി പണം ഈടാക്കുന്ന സ്മാർട് സംവിധാനമാണിത്. ഇന്റഗ്രേറ്റഡ് ഇലക്ട്രോണിക് പെയ്മെന്റ് വാലറ്റ് എന്ന ഇ-പഴ്സിലെ പ്രീപെയ്ഡ് അക്കൌണ്ടിൽ നിന്നാണു പണം ഈടാക്കുക. അക്കൌണ്ടിൽ മുൻകൂറായി പണം അടയ്ക്കണം.

ഒരുദിവസം പരമാവധി 16 ദിർഹം

അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രകൾക്ക് ടോൾ നൽകണം. ദിവസത്തിൽ 16 ദിർഹമേ ഒരു വാഹനത്തിൽ നിന്ന് ഈടാക്കൂവെന്ന് ഐടിസി വ്യക്തമാക്കിയിട്ടുണ്ട്. ഒരുദിവസം 16 ദിർഹം പ്രകാരം മാസം 480 ദിർഹം അടയ്ക്കേണ്ടിവരുന്നവർക്കായി പ്രത്യേക പാക്കേജ് ഉണ്ട്. പ്രതിമാസം 200 ദിർഹം ദിർഹം നൽകിയാൽ മതി. ഒന്നിലേറെ വാഹനമുള്ളവർക്കും ചില ഇളവുകളുണ്ട്. റജിസ്റ്റർ ചെയ്ത ആദ്യവാഹനത്തിനു മാസം 200 ദിർഹവും രണ്ടാമത്തെ വാഹനത്തിനു 150 ദിർഹവും മൂന്നാമത്തെ വാഹനത്തിനു 100 ദിർഹവും നൽകിയാൽ മതിയാകും. കൂടുതൽ വാഹനങ്ങളുണ്ടെങ്കിൽ 100 ദിർഹം വീതം നൽകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com