ADVERTISEMENT

ദുബായ് ∙ ദുബായിൽ ബൈക്ക് അപകടത്തിൽ മലയാളി മരിച്ചു.  തൃശൂർ ചാലക്കുടി സ്വദേശി കളത്തിവീടിൽ വറീതിന്റെ മകൻ ബാബു(48)വാണ് വെള്ളിയാഴ്ച പുലർച്ചെ മുഹമ്മദ്‌ ബിൻ സായിദ്‌ റോഡിലുണ്ടായ അപകടത്തിൽ മരിച്ചത്. അൽബയാൻ അറബിക് പത്രത്തിൽ സെയിൽസ്മാനായിരുന്നു. പുലർച്ചെ പത്രമെടുക്കുവാൻ പോകുമ്പോഴായിരുന്നു അപകടം. ബാബു ഓടിച്ച ബൈക്ക്‌ ട്രെയിലറിലിടിക്കുകയായിരുന്നു. അപകട സ്ഥലത്തുവച്ചു തന്നെ മരണം സംഭവിച്ചു.

പത്രമെടുക്കാൻ ബാബു എത്താത്തതിനെ തുടർന്ന് കൂടെ ജോലിചെയ്യുന്നവർ അന്വേഷിച്ചപ്പോഴാണ് അപകട വിവരമറിയുന്നത്‌. ഭാര്യ: സിമി ബാബു.  ഏബൽ ബാബു (8), ആൻ മോൾ ബാബു (4) എന്നിവരാണ് മക്കൾ. നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടു പോകുമെന്നു സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com