ADVERTISEMENT

അബുദാബി ∙ മുന്നിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിക്കാത്ത വാഹനങ്ങൾക്കു 15 മുതൽ പിടിവീഴും. നിയമലംഘകരെ കണ്ടെത്താൻ സ്മാർട് റഡാറുകളും ക്യാമറകളും ഒരുങ്ങി. 400 ദിർഹം പിഴയും ലൈസൻസിൽ ബ്ലാക് പോയിന്റുമാണു ശിക്ഷ. സുരക്ഷിത അകലം പാലിക്കാത്ത ഡ്രൈവർമാർക്ക് എസ്എംഎസ് സന്ദേശം അയയ്ക്കുമെന്ന് അബുദാബി പൊലീസ് അറിയിച്ചു. ഇതവഗണിച്ചു യാത്ര തുടർന്നാൽ പിഴ ചുമത്തുമെന്നു സന്ദേശമെത്തും.

വാഹനമോടിക്കുന്നവർക്ക് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. സ്പീഡ് ട്രാക്കിൽ വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കാത്തത് അപകടകാരണമാകും. മുന്നിലുള്ള വാഹനത്തിന്റെ തൊട്ടുപിന്നിലെത്തി ലൈറ്റടിച്ച് അക്ഷമ കാട്ടുന്നതും പെട്ടെന്നു ട്രാക്ക് മാറുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു. മണിക്കൂറിൽ 100 കിലോമീറ്റർ വേഗമുണ്ടെങ്കിൽ മുന്നിലുള്ള വാഹനവുമായി 56 മീറ്റർ അകലം പാലിക്കുന്നതാണു സുരക്ഷിതം.

English summary: Abu Dhabi Police activates anti tailgating cameras

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com