ADVERTISEMENT

ദോഹ∙പുതുപദ്ധതികളിലൂടെ കാർഷിക, ക്ഷീര മേഖലയിൽ സ്വയം പര്യാപ്തത കൈവരിച്ച് രാജ്യം. ക്ഷീര മേഖലയിൽ വർധന 106%. ദേശീയ ഭക്ഷ്യ സുരക്ഷ 2019-23 ലെ ലക്ഷ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമായ പദ്ധതികളും നടപടികളുമാണ് ഉൽപാദന വർധനയിലേക്ക് രാജ്യത്തെ എത്തിച്ചത്. ഹരിതശാലകളിൽ പച്ചക്കറി ഉൽപാദനത്തിനായി കഴിഞ്ഞ വർഷം പത്ത് പദ്ധതികളാണ് ആരംഭിച്ചത്. പ്രതിവർഷം 21,000 ടൺ ഉൽപാദന ശേഷിയാണ് പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്.

ഒട്ടക പാലിനായി പ്രതിവർഷം 3,000 ടൺ ഉൽപാദന ശേഷിയുള്ള രണ്ട് പദ്ധതികൾക്കും തുടക്കമിട്ടു. വർഷത്തിൽ 18 കോടി മുട്ട ഉൽപാദനത്തിനായി ഖത്തർ ഡവലപ്‌മെന്റ് ബാങ്കിന്റെ സാമ്പത്തിക പിന്തുണയിൽ നാല് പദ്ധതികളും ആരംഭിച്ചു. ഒഴുകുന്ന കൂടുകളിൽ മീൻ ഉൽപാദനത്തിനായി ആരംഭിച്ച രണ്ട് പദ്ധതികളിലായി പ്രതിവർഷം 4,000 ടൺ മീൻ ആണ് ഉൽപാദന ലക്ഷ്യം. കൂടാതെ 1,000 ടൺ ചെമ്മീൻ ഉൽപാദിപ്പിക്കാനുള്ള പദ്ധതിക്കും കഴിഞ്ഞ വർഷമാണ് തുടക്കമിട്ടത്.

ഉൽപാദന വർധന

കഴിഞ്ഞ വർഷം രാജ്യത്തിന്റെ പച്ചക്കറി ഉൽപാദനം 74,000 ടൺ ആയി ഉയർന്നു. 2017 ൽ ഇത് 55,000 ടൺ ആയിരുന്നു. 2017 ൽ 28,000 ടൺ ആയിരുന്ന ഈന്തപ്പഴ ഉൽപാദനം 2019 ൽ 29,500 ടൺ എത്തി. പാൽ ഉൽപാദനം 60,000 ടണ്ണിൽ നിന്ന് 2,30,000 ടൺ എത്തി. ഫ്രഷ് ചിക്കൻ 11,000 ടണ്ണിൽ നിന്ന് 28,000 ടണ്ണിലേക്കും മുട്ട 4,000 ത്തിൽ നിന്ന് 9,000 ടണ്ണിലേക്കും എത്തി. റെഡ് മീറ്റ് 8,000 ടണ്ണിൽ നിന്ന് 10,000 ടൺ എത്തി. കഴിഞ്ഞവർഷത്തെ മീൻ ഉൽപാദനം 15,000 ടൺ ആണ്.

കൂടുതൽ സമഗ്ര നടപടികൾ

കന്നുകാലികളിലെ പകർച്ചവ്യാധികളെ പ്രതിരോധിച്ചു പഞ്ചവത്സര നയം നടപ്പാക്കാനുള്ള തയാറെടുപ്പിലാണ് വകുപ്പെന്ന് നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിലെ മൃഗ വിഭവ ശേഷി വകുപ്പ് ഡയറക്ടർ അബ്ദുല്ലസീസ് അൽ സിയാറ പറഞ്ഞു. ഹലാൽ നമ്പറിങ് സിസ്റ്റം നടപ്പാക്കും. 10,000 ടൺ ഉൽപാദന ശേഷി ലക്ഷ്യമാക്കി 110 ഹെക്ടറിലായി 3,500 ഹരിതശാലകൾ വഴി. പച്ചക്കറി ഉൽപാദനത്തിൽ 15 % വർധനയുണ്ടാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com